ആകാശരഹസ്യങ്ങൾ എന്നും മനുഷ്യന് കൗതുകമാണ്. ഭൂമിക്കപ്പുറം എന്താണെന്ന് അറിയാനുള്ള ആകാംഷയാണ് മനുഷ്യനെ അന്നും ഇന്നും നയിക്കുന്നത്. ആകാശപര്യവേഷണം ചെലവേറിയതാണ്. പര്യവേഷണങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ ആകാശത്ത് എത്തിക്കുന്ന റോക്കറ്റുകൾ കുതിക്കാൻ ഭീമമായ തുക ചിലവഴിക്കേണ്ടിവരുന്നു. എന്നാൽ നമുക്ക് ഏറ്റവും അധികം ലഭ്യമായ ഒരു ഇന്ധം നിർമ്മിച്ച് അത് റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ചാലോ? അങ്ങനെ ഒരു ആശയം പ്രാവർത്തികമാക്കാൻ പരീക്ഷണങ്ങൾ നടത്തുകയാണ് ഒരു ജപ്പാനീസ് കമ്പനി.
പശുവിസർജ്ജനം അഥവാ ചാണകം ഉപയോഗിച്ച് ബയോമീഥേൻ നിർമ്മിക്കാൻ ജപ്പാനിലെ ഒരു രാസവസ്തു നിർമ്മാണ കമ്പനി പ്രവർത്തിക്കുന്നുവെന്നും അത് റോക്കറ്റ് ഇന്ധനമായി ഉപയോഗിക്കും എന്നുമാണ് റിപ്പോർട്ടുകൾ. എയർവാട്ടർ എന്ന കമ്പനിയാണ് ചാണകം ഇന്ധന രൂപത്തിലേക്ക് മാറ്റുന്നത്. ഇത് നിലവിൽ വന്നാൽക്ഷീരകർഷകർക്ക് വലിയൊരു കൈത്താങ്ങ് തന്നെയാകും എന്നതിൽ സംശയമില്ല.
ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപായ ഹോക്കൈഡോ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് സ്ഥാപനമായ ഇന്റർസ്റ്റെല്ലാർ ടെക്‌നോളജീസ് ഇങ്ക് നിർമ്മിക്കുന്ന റോക്കറ്റുകളിലാണ് എയർ വാട്ടർ കമ്പനി ചാണകത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന റോക്കറ്റ് ഇന്ധനം പരീക്ഷണം നടത്തുന്നത്.
റോക്കറ്റുകൾക്ക് ബഹിരാകാശത്തേക്ക് കുതിക്കുന്നതിന്, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ദ്രവ ഇന്ധനം ആവശ്യമാണ്. സാധാരണയായി ഉയർന്ന ശുദ്ധിയുള്ള മീഥേൻ ദ്രവ പ്രകൃതി വാതകം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ബയോഗ്യാസ് വഴി ഗുണനിലവാരമുള്ള മീഥേൻ സൃഷ്ടിക്കാനാണ് കമ്പനി പ്രവർത്തിക്കുന്നത്.
ടാണക അവശിഷ്ടങ്ങളിൽ നിന്ന് ലഭിക്കുന്ന ഇന്ധനം റോക്കറ്റുകളിൽ ഉപയോഗിക്കാനാവുമോ എന്നതിനായി പരീക്ഷണങ്ങൾ നടത്തും. ആദ്യം ഒരു ചെറിയ സാറ്റലൈറ്റ് പേലോഡുള്ള സീറോ റോക്കറ്റിനായി ഇത് ഉപയോഗിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Discussion about this post