ഇടുക്കി: വീണ്ടും വിവാദ പരാമർശവുമായി എംഎം മണി എംഎൽഎ. മോട്ടോർവാഹന വകുപ്പിനെതിരെയാണ് മണി പ്രകോപനവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമർശങ്ങളുമായി രംഗത്ത് എത്തിയത്. ആർടിഒ ആയാലും കളക്ടറായാലും നിയമത്തിന്റെ വഴിയ്ക്ക് നടക്കണമെന്നും അല്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ഭീഷണി. നെടുങ്കണ്ടത്ത് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പൻചോലയിൽ സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു മണി.
രാവിലെയായിരുന്നു പരിപാടി. ഇത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. ചില സ്ത്രീവിരുദ്ധ പരാമർശങ്ങളും, അശ്ലീല പദപ്രയോഗങ്ങളും പരിപാടിയിൽ മണി നടത്തിയിരുന്നു.
നാട്ടിൽ നിയമം നടപ്പിലാക്കണം. നിങ്ങൾ അത് പാലിക്കുകയും വേണം. റേഷൻ വാങ്ങാൻ വേണ്ടിയാ നിങ്ങൾ ഇത് ഉരുട്ടിക്കൊണ്ട് നടക്കുന്നത് എന്നെല്ലാം നമുക്ക് അറിയാം. അതുകൊണ്ട് ഉദ്യോഗസ്ഥൻ പോലീസ് ആയാലും വേണ്ടില്ല, ആർടിഒ ആണേലും വേണ്ടില്ല അവന്റെ വല്യവൻ ആണേലും വേണ്ടില്ല ആരാണേലും വേണ്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. രാഷ്ട്രീയം ഉള്ളിലുണ്ടെന്ന് ഓർത്ത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിനകത്ത് അത് എടുത്താൽ ഞങ്ങളും എടുക്കും. പിന്നെ നീ ഒന്നും ഇവിടെ ജീവിക്കയേല. കൈകാര്യം ചെയ്യും. ചീഫ് സെക്രട്ടറിയായാൽ പോലും കൈകാര്യം ചെയ്യുമെന്നായിരുന്നു മണി പറഞ്ഞത്.
Discussion about this post