കറിവേപ്പില കഴിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് ഏവർക്കും അറിയാം. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ മുതൽ ക്യാൻസർ വരെ പ്രതിരോധിക്കാൻ കറിവേപ്പിലയ്ക്ക് കഴിയും. അതുപോലെ തന്നെ തലമുടിയുടെ ആരോഗ്യത്തിനും കറിവേപ്പില ബെസ്റ്റ് ആണ്. കഴിക്കുന്നതും കറിവേപ്പില മുടിയിൽ ഉപയോഗിക്കുന്നതും മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്നു.
മുടി വളർച്ചയ്ക്കും താരൻ അകലാനും കറിവേപ്പില തൈരിൽ കലർത്തി തേയ്ക്കുന്നത് ഗുണം ചെയ്യും. ഇതിനായി കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. രണ്ട് സ്പൂൺ കറിവേപ്പില പേസ്റ്റ് അൽപ്പം തൈരുമായി കൂട്ടിയോജിപ്പിക്കുക. ശേഷം തലയിൽ തേച്ച് പിടിപ്പിക്കാം. 15 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
മുടി കൊഴിച്ചിൽ കുറയാൻ നെല്ലിക്കയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കുന്നത് സഹായിക്കും. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചോ ആറോ കറിവേപ്പില ചേർത്ത് അരച്ചെടുക്കുക. ശേഷം ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയ ശേഷം ഇവ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.
കറിവേപ്പില കൊണ്ടുള്ള എണ്ണ നിത്യേന ഉപയോഗിക്കുന്നതും മുടി കൊഴിച്ചിൽ പരിഹരിക്കാൻ ഉത്തമമാണ്. ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത ശേഷം ഇതിൽ ഒരു പിടി കറിവേപ്പില കൂടി ചേർത്ത് തിളപ്പിയ്ക്കാം. ഇതിന് ശേഷം ശുദ്ധമായ കുപ്പിയിൽ അടച്ച് സൂക്ഷിക്കുക. ഇത് പതിവായി ഉപയോഗിക്കുക. മുടി കൊഴിച്ചിൽ ഇല്ലാതാക്കി സമൃദ്ധമായി മുടി വളരാൻ ഇത് സഹായിക്കുന്നു.
Discussion about this post