സൗന്ദര്യസംരക്ഷണത്തിനായി പതിനായിരങ്ങൾ ചെലവിടും മുൻപ് അടുക്കളയിലേക്ക് ഒന്ന് നോക്കൂ. എളുപ്പത്തിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള പൊടിക്കൈകൾ നമ്മുടെ കയ്യെത്താവുന്ന ദൂരത്തുണ്ട്. കഞ്ഞിവെള്ളം ഉപയോഗിച്ചുള്ള സൗന്ദര്യ പരിപാലനം ഒന്ന് നോക്കിയാലോ.
മലയാളികളുടെ വീടുകളിൽ എളുപ്പത്തിൽ കിട്ടാവുന്ന ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിൽ ധാരാളം പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും.
കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമ്മം തിളക്കമുള്ളതും മൃദുവായതുമാകും. മുഖത്തെ അടഞ്ഞ ചർമസുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖക്കുരുവിനെ തടയാനും സഹായിക്കും.
വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും മറ്റ് നിറവ്യത്യാസങ്ങൾക്കും ഏറ്റവും മികച്ച പരിഹാരമാണ് കഞ്ഞിവെള്ളം. കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ സഹായിക്കും.
ഒരു ദിവസം തന്നെ മൂന്ന് പ്രാവശ്യം കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനപ്പെട്ടതാണ് കഞ്ഞിവെള്ളം. ചർമ്മത്തിലെ അസ്വസ്ഥതകൾ മാറ്റി ചർമ്മത്തിന് തിളക്കം വർദ്ധിപ്പിച്ച് വരൾച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.ക്ലെൻസർ ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിൽ ഉണ്ടാക്കുന്ന അവസ്ഥകൾ നിരവധിയാണ്. എന്നാൽ ഇനി ക്ലെൻസറായി നമുക്ക് കഞ്ഞിവെള്ളം ഉപയോഗിക്കാവുന്നതാണ്.
Discussion about this post