പത്തനംതിട്ട: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. പത്തനംതിട്ട അഴൂർ സ്വദേശി വിഗ്‌നേഷ് മനു (15) ആണ് മരിച്ചത്. ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് വീട്ടുകാർ ചേർന്ന് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊറോണാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് വിഗ്നേഷ് നേരത്തെ ചികിത്സ തേടിയിരുന്നു.
പ്രമാടം നേതാജി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് വിഗ്‌നേഷ് മനു. സംസ്‌കാരം നാളെ നടക്കും.
Discussion about this post