എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയ്ക്ക് മുൻപിൽ ഹാജരായി സിപിഎം നേതാവ്. സിപിഎം കൗൺസിലർ മധു അമ്പലപുരമാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് മധുവിന് ഇഡി നോട്ടീസ് നൽകിയത്.
കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ മധുവിന്റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. മധുവിന് പുറമേ ഡെയ്‌സി ജ്വല്ലറി ഉടമ സുനിൽ കുമാറിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ചികിത്സാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാതിരിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന മൂന്നാമത്തെ സിപിഎം കൗൺസിലർ ആണ് മധു അമ്പലപുരം. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട എന്നിവരാണ് അന്വേഷണം നേരിടുന്ന മറ്റ് കൗൺസിലർമാർ.
Discussion about this post