മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നരേന്ദ്രമോദി വളരെ ബുദ്ധിമാനാണ്’ എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
സാമ്പത്തിക ഭദ്രതയിലും സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മിൽ കൂടുതൽ സഹകരണം ഉണ്ടാകുമെന്നും പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി മോദിയുമായി ഞങ്ങൾ വളരെ നല്ല രാഷ്ട്രീയ ബന്ധമാണ് പങ്കിടുന്നത്, അദ്ദേഹം വളരെ ബുദ്ധിമാനാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വളരെ മികച്ച മുന്നേറ്റം നടത്തുന്നുവെന്ന് പുടിൻ പറഞ്ഞു.
കഴിഞ്ഞ മാസവും പുടിൻ നരേന്ദ്രമോദിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിൽ മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്നായിരുന്നു പുടിന്റെ പുകഴ്ത്തൽ. ആഭ്യന്തരമായി നിർമിച്ച ഓട്ടോമൊബൈൽ ഉത്പന്നങ്ങൾ ഉപയോഗിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തിൽ ഇന്ത്യ ഇതിന് ഉദാഹരണമായിക്കഴിഞ്ഞുവെന്നുമായിരുന്നു പരിപാടിയിൽ പുടിൻ പറഞ്ഞത്.
Discussion about this post