ചലച്ചിത്ര നടി അനുപമ പരമേശ്വരനും തെലുങ്ക് താരം രാം പോത്തിനേനിയും വിവാഹിതരാകുന്നുവെന്ന വാർത്തകളില്‍ ഒടുവിൽ
പ്രതികരണവുമായി നടിയുടെ കുടുംബം. പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്തകൾ തെറ്റാണെന്നും വാസ്തവിരുദ്ധമായ കാര്യങ്ങൾ ദയവു ചെയ്ത് റിപ്പോർട്ട് ചെയ്യരുതെന്നും അനുപമയുടെ കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു. അനുപമയും രാം പോത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുന്നു എന്നുമായിരുന്നു തെലുങ്ക് മാദ്ധ്യമങ്ങളിലെ റിപ്പോർട്ട്. രാം പോത്തിനേനിയും അനുപമയും രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
‘ഹലോ ഗുരു പ്രേമ കോസമേ’ എന്ന സിനിമയില്‍ അനുപമ രാമിന്റെ നായികയായതിനെത്തുടർന്നാണ് ഇരുവരും പ്രണയത്തിലാണെന്ന് ആദ്യമായി ഗോസിപ്പുകള്‍ പ്രചരിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളാണ് അനുപമയുടേതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘തില്ലു സ്‌ക്വയര്‍’, ‘ഈഗിള്‍’ എന്നീ തെലുങ്ക് ചിത്രങ്ങളും, ‘സൈറന്‍’ എന്ന തമിഴ് സിനിമയും, ‘ജെ.എസ്.കെ’ എന്ന സുരേഷ് ഗോപി നായകനായ മലയാള ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.
Discussion about this post