കോട്ടയം: പൈലറ്റായി പറന്നുയരാൻ വനവാസി പെൺകുട്ടിയ്ക്ക് കാരുണ്യത്തിന്റെ ചിറകുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. പഠനത്തിന് ആവശ്യമായ ഫീസ് തുക നൽകി. വാകത്താനം സ്വദേശിനിയായ കെ.എം ധ്വനിയ്ക്കാണ് സുരേഷ് ഗോപി ഫീസ് നൽകി പഠനം പൂർത്തിയാക്കാൻ സഹായിച്ചത്.
വാകത്താനം സ്വദേശികളായ മഹേഷിന്റെയും ബിന്ദുവിന്റെയും മകളാണ് ധ്വനി. പൈലറ്റ് ആകണമെന്നാണ് കുഞ്ഞുനാൾ മുതൽ ധ്വനിയുടെ ആഗ്രഹം. ഇതേ തുടർന്ന് അടുത്തിടെ തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷൻ അക്കാദമിയിൽ ചേരുകയും ചെയ്തു. എന്നാൽ സാമ്പത്തിക പ്രശ്‌നത്തെ തുടർന്ന് ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ പഠനം പ്രതിസന്ധിയിലാകുകയായിരുന്നു. ഇതിനിടെ ഈ വിവരം സുരേഷ് ഗോപി അറിഞ്ഞു. ഇതോടെ സഹായവുമായി രംഗത്ത് വരികയായിരുന്നു.
മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് അദ്ദേഹം ഫീസ് അടച്ചത്. തുടർ പഠനത്തിന്റെ ചിലവുകളും അദ്ദേഹം വഹിക്കുമെന്നാണ് വിവരം. ഇതോടെ ധ്വനിയ്ക്ക് മോഹങ്ങളുടെ ചിറകിലേറി വീണ്ടും പറക്കാം. പഠനം പൂർത്തിയാക്കുന്നതോടെ വനവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ പൈലറ്റ് എന്ന നേട്ടത്തിന് ഉടമകൂടിയാകും ധ്വനി.
Discussion about this post