ന്യൂയോർക്ക്: ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ ഇസ്ലയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപനം നടത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു.ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡൻ പ്രസ്താവിച്ചു.
ഇസ്രായേലിന് ഇന്ത്യയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് . തീവ്രവാദി ആക്രമണം ഞെട്ടിച്ചെന്നും, ദുർഘടസമയത്ത് ഇസ്രായേലിനൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സംഘർഷം കലുഷിതമായതിന് പിന്നാലെ ഇസ്രായേലിലെ ഇന്ത്യാക്കാർക്കുള്ള ജാഗ്രതാ നിർദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. സംഘർഷമേഖലയിൽ ഉള്ളവർ ഏറെ കരുതലോടെ കഴിയണം, പ്രാദേശിക ഭരണകൂടത്തിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം, സുരക്ഷിത സ്ഥാനത്ത് തുടരണം, അനാവശ്യ യാത്രകൾ ഒഴിവാക്കണം എന്നിങ്ങനെയാണ് നിർദ്ദേങ്ങൾ.
അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പറും ഇമെയിലും നിർദേശത്തോടൊപ്പം നൽകിയിട്ടുണ്ട്. മലയാളത്തിലും വിവിധ ഇന്ത്യൻ ഭാഷകളിലും ജാ?ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആറായിരത്തിലധികം മലയാളികളുൾപ്പടെ പതിനെട്ടായിരത്തോളം ഇന്ത്യാക്കാർ നിലവിൽ ഇസ്രായേലിലുണ്ടെന്നാണ് പ്രാഥമിക കണക്ക്.
സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഃഖം രേഖപ്പെടുത്തി.
Discussion about this post