കൊട്ടാരക്കര : താമരക്കൂടി സഹകരണ ബാങ്കിൽ 12 കോടിയുടെ അഴിമതി നടത്തിയവർക്കെതിരെ ബിജെപി സംഘടിപ്പിച്ച സഹകരണ അദാലത്തിൽ പരാതി പ്രളയം. താമരക്കുടി കൈലാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സഹകരണ സംരക്ഷ അദാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നിരവധി നിക്ഷേപകരാണ് രേഖകളുമായി അദാലത്തിന് എത്തിയത്. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. വയക്കൽ സോമൻ, എസ് പ്രശാന്ത്, സുഭാഷ് പട്ടാഴി, പുത്തയം ബിജു എന്നിവർ പ്രസംഗിച്ചു…
പത്തനംതിട്ടയിലും വരും ദിവസങ്ങളിൽ അദാലത്ത് നടത്തുമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. നവംബറിൽ കോട്ടയത്ത് സഹകാരി സംരക്ഷണ സമ്മേളനം നടത്തുമെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാവേലിക്കരയിൽ ബിജെപി നടത്തിയ അദാലത്തിലും നിരവധി നിക്ഷേപകർ പരാതിയുമായി എത്തിയിരുന്നു.
താമരക്കുടിയിലെ നിക്ഷേപകർക്ക് പണം നൽകുമെന്ന് ഒരു വർഷം മുൻപ് ധനമന്ത്രി കെ. എൻ ബാലഗോപാൽ പറഞ്ഞതാണ്. ഈ വാഗ്ദാനം ഇതുവരെ പാലിക്കാനായിട്ടില്ലെന്നും ബി ജെ പി കുറ്റപ്പെടുത്തി. കരുവന്നൂരിലെ നിക്ഷേപകർക്ക് ഏത് വിധേനയും പണം നൽകാൻ സർക്കാർ ശ്രമിക്കുന്നതു പോലെ താമരക്കുടിയിലെ നിക്ഷേപകരുടെ കാര്യത്തിലും ഇടപെടണമെന്ന് കെ
സുരേന്ദ്രൻ പറഞ്ഞു.
Discussion about this post