Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സ്‌കൂൾ വളപ്പിലെ തണൽ മരം മുഖ്യമന്ത്രിയുടെ ഫ്‌ളെക്‌സിലെ മുഖം മറച്ചു, പിന്നാലെ വെട്ടി മുറിച്ചു; വിമർശനവുമായി കോൺഗ്രസ്

by Brave India Desk
Oct 8, 2023, 05:03 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ; ഫ്‌ലെക്‌സ് ബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം കാണാനായി സ്‌കൂൾ വളപ്പിലെ തണൽ മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റിയതായി ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ്’അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നതുപോലെ
തണൽ മരത്തിന്റെ കൊമ്പുകൾ നിഷ്‌കരുണം മുറിച്ചു കളഞ്ഞതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു വിമർശിച്ചു.

ഇങ്ങനെ പുരയേക്കാൾ വളരുമെന്ന് സംശയിച്ച എത്ര മരങ്ങളാണ് സിപിഎം മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി.പി. ചന്ദ്രശേഖരൻ എന്ന വടവൃക്ഷത്തെ സിപിഎം മൂടോടെ വെട്ടി നുറുക്കുകയായിരുന്നില്ലേ എന്നും പഴകുളം മധു ചോദിച്ചു.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

പോസ്റ്റിന്റെ പൂർണരൂപം

കണ്ണൂരിൽ ഫ്‌ലെക്‌സ് ബോർഡിലെ മുഖ്യമന്ത്രിയുടെ. മുഖം കാണാനായി സ്‌കൂൾ വളപ്പിലെ തണൽ മരത്തിന്റെ കൊമ്പുകൾ മുറിച്ചു മാറ്റി.
കണ്ണൂർ തവക്കര യൂ പി സ്‌കൂളിലാണ് സംഭവം.ദൂരെയുള്ള കെട്ടിടത്തിന് മുകളിൽ വെച്ചിട്ടുള്ള ബോർഡിലെ പിണറായി വിജയന്റെ മുഖം മറഞ്ഞതിനാണ് ‘അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തു’ കേറുന്നപോലെ തണൽ മരത്തിന്റെ കൊമ്പുകൾ
നിഷ്‌കരുണം മുറിച്ചു കളഞ്ഞത്.
ഒന്നോർത്താൽ അതിലൊക്കെ എന്തിന് അതിശയിക്കണം!
ഇങ്ങനെ ‘പുരയേക്കാൾ വളരുമെന്ന്’ സംശയിച്ച എത്ര മരങ്ങളാണ് സിപിഎം മുറിച്ചു കളഞ്ഞിട്ടുള്ളത്. ടി പി ചന്ദ്രശേഖരൻ എന്ന വട വൃക്ഷത്തെ മൂടോടെ വെട്ടി നുറുക്കുക ആയിരുന്നില്ലേ സിപിഎം ചെയ്തത്.
പിന്നെയാണോ ഒരു മരച്ചില്ല!
മുഖ്യമന്ത്രിയാണെങ്കിൽ ഇങ്ങനെ ഒക്കെ വേണം.
മരച്ചില്ല കോണിവെച്ചു മുറിച്ച സഖാക്കൾ
‘മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം’ എന്ന പാട്ടും പാടിയാണ് കൃത്യം നിർവ്വഹിച്ചത് എന്നാണ് കേൾക്കുന്നത്.മുഖ്യമന്ത്രി പങ്കെടുക്കുന്ന സിപിഎം പാർട്ടിയുടെ ഏതാണ്ടെല്ലാ മീറ്റിങ്ങുകളിലും ഈ പാട്ട് ഇപ്പൊ വിപ്ലവ ഗാനങ്ങൾക്ക് പകരം വെക്കാറുണ്ട്.രണ്ടാം പിണറായി സർക്കാർ വന്ന ശേഷം ദേശീയ ഗാനത്തിന് പകരം ‘മന്നവേന്ദ്ര’ യാണ് കാബിനറ്റ് മീറ്റിങ്ങുകളിലും പാടുന്നതെന്നും കേൾക്കുന്നു.
കേരളത്തിലെ സ്‌കൂൾ കുട്ടികൾക്ക് സർക്കാരിന്റെ തണൽ
ഒരു കാര്യത്തിലും ലഭിക്കുന്നില്ല, എന്നാൽ പ്രകൃതി ഒരുക്കുന്ന തണലെങ്കിലും കൊടുത്തുകൂടെ കുഞ്ഞുങ്ങൾക്ക്.
പക്ഷെ ഈ അൽപ്പന്മാരുടെ പാർട്ടി അതൊന്നും കേൾക്കില്ല.മരങ്ങളെ സംരക്ഷിക്കാൻ ഒരു വശത്തു സമ്മേളനങ്ങളും, ചില്ലകൾ
മുറിച്ചിടാൻ മറുവശത്തു കത്താളുമായി വരുന്ന സിപിഎം ലെ പിണറായി ഭക്തന്മാർ ഇക്കാലത്തെ സിപിഎം പാർട്ടിയുടെ യഥാർത്ഥ മുഖമാണ് കാണിച്ചു തരുന്നത്.ഒളിച്ചു വെച്ച കത്തിയും ചിരിക്കുന്ന മുഖവുമായി നടക്കുന്ന അഭിനവ മനുഷ്യ സ്‌നേഹികൾ!
ഒളിച്ചാണ് മരച്ചിൽലകൾ മുറിച്ചതത്രെ
ഒളിച്ചിരുന്ന് ‘മരക്കൊല’ മാത്രമല്ല മനുഷ്യക്കൊലയും ഒളിഞ്ഞിരുന്നാണല്ലോ ഇവർ ചെയ്യുന്നത്. സജിത്ത് ലാൽ,ടി പി ചന്ദ്രശേഖരൻ, ഷുഹൈബ്, ഷുക്കൂർ, പെരിയയിലെ പ്രിയ സഹോദരങ്ങൾ കൃപേഷ്, ശരത് ലാൽ…. എത്രപേരെയാണ് ഇവർ മറഞ്ഞിരുന്നും പതിയിരുന്നും വകവരുത്തിയിട്ടുള്ളത്!
അതോർത്താൽ തവക്കര സ്‌കൂൾ വളപ്പിലെ മരത്തിന്റെ കണ്ണീർ സിപിഎം പാർട്ടിക്ക് വല്ല കാര്യവുമാണോ??

Tags: PINARAI VIAJAYNcpimflex board
Share13
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies