ജറുസലേം; ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ഈജിപ്തിൽ ഇസ്രായേലി പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ പൗരന്മാരെ രണ്ടുപേരെ ഈജിപ്ത് പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ച് കൊല്ലുകയായിരുന്നു.
ഈജിപ്തിലെ അലക്സാണ്ട്രിയയിലാണ് ഒരു പോലീസുകാരൻ ഇസ്രായേലുകാർക്ക് നേരെ വെടിവച്ചത്. രണ്ട് ഇസ്രായേലുകാർ കൊല്ലപ്പെട്ടു. ഒരു ഈജിപ്ഷ്യൻ പോലീസുകാരനും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. ഈജിപ്ത് സന്ദർശിക്കാനെത്തിയ ഇസ്രായേൽ ടൂറിസ്റ്റുകളെയാണ് പോലീസുകാരൻ വെടിവച്ചതെന്നാണ് റിപ്പോർട്ട്. വെടിവച്ച പോലീസുകാരനെ ഉടൻ പിടികൂടി. സംഭവം നടന്ന ഉടനെ വെടിയേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇസ്രായേൽ ഹമാസ് യുദ്ധവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ, അതോ മറ്റെന്തെങ്കിലുമാണോ ആക്രമണത്തിന് കാരണം എന്ന് അറിവായിട്ടില്ല.
Discussion about this post