സഞ്ജീവ് കുമാർ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദർ നിവാസ്’ എന്ന ചിത്രത്തിനു വേണ്ടി ബഞ്ചാര ഭാഷയിൽ ആദ്യമായി ഗാനമാലപിച്ച് ഗായിക കെ.എസ്.ചിത്ര. വിനായക് പവാറിന്റെ വരികൾക്ക് എം.എൽ.രാജയാണ് ഈണം പകർന്നിരിക്കുന്നത്. ചിത്രക്കൊപ്പം എം.ശ്രീനിവാസ് ചവാനും ഈ ഗാനമാലപിക്കുന്നു. ബഞ്ചാര ഭാഷയിൽ പാട്ട് പാടാൻ താൻ ശ്രമിച്ചെന്നും ഇത് തന്റെ ആദ്യ അനുഭവമാണെന്നും അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നതായും ചിത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ചിത്രത്തിന്റെ പരമ്പരാഗത ബഞ്ചാര വേഷമണിഞ്ഞുള്ള ചിത്രങ്ങളും ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ചിത്രയെക്കൊണ്ടു ഈ പാട്ട് പാടിപ്പിക്കാനായതിന്റെ സന്തോഷം സംവിധായകൻ സഞ്ജീവ് കുമാർ റാത്തോഡും പങ്കുവച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 25000ലധികം പാട്ടുകൾ പാടിയ സംഗീതപ്രതിഭയ്ക്കൊപ്പം കൈ കോർക്കാനായത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post