ജറുസലേം: ഹമാസിന്റെ ഭീകരാക്രമണങ്ങൾ ചെറുക്കാൻ ശക്തമായ നീക്കങ്ങളുമായി ഇസ്രായേൽ സൈന്യം. ഗാസയ്ക്ക് ചുറ്റുമുള്ള മേഖലകൾ പൂർണ നിയന്ത്രണത്തിലാണെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. മേഖലകളിൽ ഇപ്പോഴും ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പലസ്തീൻ തലസ്ഥാന നഗരമായ ഗാസയുടെ സമീപ മേഖലകളിൽ നിരവധി ഭീകരർ തമ്പടിച്ചിട്ടുണ്ട്. ഈ മേഖലകളെല്ലാം ഇസ്രായേൽ സൈന്യത്തിന്റെ പൂർണ നിയന്ത്രണത്തിലാണ്. മൂന്ന് ലക്ഷത്തോളം സൈനികർ ഇവിടെയുണ്ട്. മേഖലകളിൽ നിന്നും തങ്ങൾക്ക് നേരെ ശക്തമായ ആക്രമണങ്ങൾ ഉണ്ടായി. ഇതേ തുടർന്നാണ് വീണ്ടും മേഖലകളുടെ നിയന്ത്രണം വീണ്ടും ഏറ്റെടുത്തത്. ഭീകരർക്കായി പ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണ്. ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സൈനിക വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി ഇസ്രായേൽ സൈന്യവും ഹമാസ് ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് തുടരുന്നത്. ഇസ്രായേലിൽ അതിക്രമിച്ച് കടന്ന് ഭീകരർ ആക്രമണം നടത്തിയിരുന്നു. ഇതോടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. ഇസ്രായേലും ശക്തമായ തിരിച്ചടിയാണ് പലസ്തീനിൽ നൽകിയത്. രണ്ട് ദിവസമായി തുടരുന്ന സംഘർഷങ്ങളിൽ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ വൻ ആൾനാശം ഉണ്ടായിരിക്കുന്നത് പലസ്തീനാണ്.
Discussion about this post