ന്യൂ ജേഴ്‌സി : ഇന്ത്യയ്ക്ക് പുറത്തേ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിലെ ന്യൂ ജേഴ്‌സിയില്‍ തുറന്നു. റോബിന്‍സ്വില്ലിലെ ടൗണ്‍ഷിപ്പിലാണ് ഏവരെയും കണ്ണഞ്ചിപ്പിക്കുന്ന ബാപ്സ് സ്വാമിനാരായണന്‍ അക്ഷര്‍ധാം ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വന്‍ സ്വീകര്യതയാണ് അംബര ചുംബിയായ ക്ഷേത്രത്തിന് ലഭിച്ചത്.
183 ഏക്കറിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഈ മാസം 18 ന് ശേഷമാകും ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് കൊടുക്കുക. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മീയ ഗുരുവായ ഭഗവാന്‍ സ്വാമിനാരായണന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ഭഗവാന്‍ സ്വാമി നാരായണന്റെ പിന്‍ഗാമിയും ആത്മീയ ഗുരുവുമായ മഹന്ത് സ്വാമി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ഇന്ത്യയിലെ ബാപ്സ് സന്യാസിമാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സംഘമാണ് ക്ഷേത്രം രൂപകല്‍പന ചെയ്തത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വന്‍ കലാപരിപാടികളാണ് ക്ഷേത്ര അധികൃതര്‍ ഒരുക്കിയത്. നിറങ്ങളാല്‍ തിളങ്ങിയും ഇന്ത്യന്‍ സാംസ്‌കാരികത വിളിച്ചോതുന്ന സംഗീതവും നൃത്തനൃത്യങ്ങളാല്‍ ക്ഷേത്ര പരിസരം ഉത്സവ ലഹരിയില്‍ മുങ്ങുകയായിരുന്നു.
ഇന്ത്യന്‍ വാസ്തുകലയുടെ നേര്‍ സാക്ഷ്യമാണ് ബാപ്സ് സ്വാമിനാരായണന്‍ അക്ഷര്‍ധാം ക്ഷേത്രം. അനേകം കൊത്തു പണികളും സുന്ദര ശില്‍പങ്ങളും ക്ഷേത്രത്തിനെ കൂടുതല്‍ മനോഹരമാക്കുന്നു. വടക്കേ അമേരിക്കയില്‍ നിന്നുള്ള 12,500-ലധികം തൊഴിലാളികളുടെ കഠിനാദ്ധ്വാനമാണ് ഈ ക്ഷേത്രത്തിന് പിന്നിലുള്ളത്. 2015-ലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇറ്റലിയില്‍ നിന്നുള്ള മാര്‍ബിളും ബര്‍ഗേറിയയില്‍ നിന്നുള്ള ചുണ്ണാമ്പ് കല്ലുകളുമാണ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
Underneath the canvas of the night sky, Akshardham Mahamandir shines in celestial splendor during the Grand Dedication Ceremony. A breathtaking fusion of devotion and celebration. #AkshardhamOpening2023 pic.twitter.com/T1007h5hCh
— akshardhamusa (@akshardham_usa) October 9, 2023
ഈ കല്ലുകളില്‍ ഇന്ത്യയില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ നേതൃത്വത്തിലാണ് കൊത്തു പണികള്‍ നടത്തിയത്. പിന്നീട് ഇത് അമേരിക്കയിലേക്ക് കയറ്റി അയക്കുകയായിരുന്നു. അക്ഷര്‍ധാമിലെ ഓരോ കല്ലിനും സവിശേഷതയുണ്ട്. തിരഞ്ഞെടുത്ത നാല് തരം കല്ലുകളില്‍ ലൈംസ്റ്റോണ്‍, പിങ്ക് സാന്‍ഡ്സ്റ്റോണ്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഇതിന് കടുത്ത ചൂടും തണുപ്പും നേരിടാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
Discussion about this post