മുംബൈ: തെന്നിന്ത്യൻ ആരാധകരുടെ ഇഷ്ടതാരമാണ് സമന്താ റൂത്ത് പ്രഭു. അതുകൊണ്ടുതന്നെ താരവുമായി ബന്ധപ്പെട്ട വാർത്തകൾക്കും ചിത്രങ്ങൾക്കുമെല്ലാം വലിയ പ്രാധാന്യവും ലഭിക്കാറുണ്ട്. അടുത്തിടെ അസുഖബാധിതയായത് സമാന്തയുടെ ആരാധകരെ ഏറെ ദു:ഖത്തിലാഴ്ത്തിയിരുന്നു. എന്നാൽ രോഗവിമുക്തി നേടിയ താരം നായിക കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. ഫാഷൻ വേദികളിലും നടി ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്. ഇത്തരത്തിൽ ന്യൂയോർക്ക് സിറ്റിയിൽ നടക്കുന്ന 41ാമത് ഇന്ത്യ ഡേയ് പരേഡിലെ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.
സാരികളാണ് പരേഡിന്റെ ഭാഗമായി താരം ധരിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ സമന്ത തന്നെയാണ് പങ്കുവച്ചത്. പിങ്ക്, കറുപ്പ് എന്നീ നിറങ്ങളിലുള്ള സാരികളാണ് താരം ധരിച്ചത്. ഇതിൽ പിങ്ക് സാരിയുടുത്തുള്ള താരത്തിന്റെ ചിത്രങ്ങൾക്കാണ് ആരാധകർ ഏറെ.
പിങ്ക് സിൽക്ക് സാരിയാണ് താരം ധരിച്ചിരുന്നത്. ഇതിനൊപ്പം ബ്രലെറ്റ് സ്റ്റൈൽ ബ്ലൗസും ധരിച്ചിട്ടുണ്ട്. ഫ്‌ളോർ ലെഗ്ത് കേപ്പും സാരിയുടെ പ്രത്യേകതയാണ്. 14,975 രൂപ വിലവരുന്ന സാരി പ്രശസ്ത ഫാഷൻ ഡിസൈനിംഗ് കമ്പനിയായ എക്യാ ആണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ചെറിയ ഡയമണ്ട് ആഭരങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. സാരിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള മേയ്ക്ക് അപ്പ് താരത്തിന്റെ അഴക് വർദ്ധിപ്പിക്കുന്നു. പിങ്ക് സാരിയിൽ ആറോളം ചിത്രങ്ങളാണ് സമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
പ്രശസ്ത ഫാഷൻ ഡിസൈനറായ അർപ്പിത മേത്ത ഡിസൈൻ ചെയ്ത കറുത്ത സാരിയാണ് താരം രണ്ടാമതായി ധരിച്ചിട്ടുള്ളത്. കറുപ്പ് സാരിയിലുള്ള മൂന്നോളം ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവച്ചിട്ടുണ്ട്.
Discussion about this post