ജറുസലേം: ഹമാസിനെതിരായ പോരാട്ടത്തിൽ പിന്തുണ നൽകിയ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞ് ഇസ്രായേൽ. പിന്തുണച്ചുകൊണ്ടുള്ള ആയിരത്തിലധികം സന്ദേശങ്ങൾ ലഭിച്ചു. ഈ പിന്തുണ ഒരിക്കലും മറക്കില്ലെന്നും ഇസ്രായേൽ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയും നൽകിയ പിന്തുണയ്ക്ക് നന്ദി. നിർണായക ഘട്ടത്തിൽ തങ്ങൾക്കൊപ്പം നിൽക്കുന്ന ഇന്ത്യയെ അഭിനന്ദിക്കുന്നു. രാജ്യത്തെ ജനങ്ങൾക്കും നന്ദി. പിന്തുണ അറിയിച്ചുകൊണ്ടുള്ള ആയിരക്കണക്കിന് സന്ദേശങ്ങളാണ് ലഭിച്ചത്. തങ്ങൾക്കൊപ്പം നിൽക്കുന്നവരെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വളരെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇസ്രായേൽ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് തങ്ങൾക്കൊപ്പം ഇന്ത്യ നിൽക്കുന്ന എന്നത് ഏറെ സന്തോഷം നൽകുന്നു. ഭീകരർക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ- ഹമാസ് ഏറ്റുമുട്ടൽ ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയായിരുന്നു പിന്തുണ അറിയിച്ചത്. ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു.
Discussion about this post