ജറുസലേം: ഹമാസിന്റെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ആഞ്ഞടിച്ച് ഇസ്രായേൽ സൈന്യം. പ്രത്യാക്രമണത്തിൽ ഇതുവരെ 1600 ഹമാസ് ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ അറിയിക്കുന്നത്. അതേസമയം ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുകൊണ്ടുള്ള സൈന്യത്തിന്റെ വ്യോമാക്രമണം തുടരുകയാണ്.
ഇന്നലെ രാത്രി ഹമാസിന്റെ ഭീകര താവളങ്ങളിൽ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തിയിരുന്നു.. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ആയിരത്തിലധികം ഭീകരരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 400 ഭീകരർ മാത്രമേ കൊല്ലപ്പെട്ടിട്ടൂള്ളൂ എന്നായിരുന്നു പലസ്തീന്റെ വാദം. എന്നാൽ ഈ വാദങ്ങളെ തള്ളുന്നതാണ് ഇസ്രായേൽ സേന പുറത്തുവിട്ട കണക്കുകൾ.
ഗാസയുടെ സമീപ മേഖലകളുടെ നിയന്ത്രണം ഇതിനോടകം തന്നെ ഇസ്രായേൽ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ ഇസ്രായേലിലേക്ക് ഒരു ഹമാസ് ഭീകരൻ പോലും നുഴഞ്ഞു കയറിയിട്ടില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് റിച്ചാർഡ് ഹെറ്റ്ച് പറയുന്നത്. ഗാസയ്ക്ക് മുകളിലായി ഇസ്രായേലിന്റെ വിമാനങ്ങൾ വട്ടമിടുന്നുണ്ട്. ഭീകരരുടെ കേന്ദ്രങ്ങൾ കണ്ടെത്തി തകർക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ലക്ഷത്തോളം സൈനികരാണ് ഹമാസിനെ നേരിടുന്നത്.
അതേസമയം ശക്തമായ തിരിച്ചടി നേരിടാൻ ആരംഭിച്ചതോടെ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഹമാസ് രംഗത്ത് എത്തി. വ്യോമാക്രമണം നടത്തുന്നതിന് മുന്നോടിയായി അറിയിപ്പ് നൽകണം എന്നാണ് ഹമാസിന്റെ ആവശ്യം. 30 ഇസ്രായേലികൾ ഉൾപ്പെടെ 130 പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്.
Discussion about this post