ഒരിടവേളയ്ക്കു ശേഷം പ്രശസ്ത നിർമാതാവ് കെ.ടി. കുഞ്ഞുമോൻ നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ജെന്റിൽമാൻ 2’ ചിത്രീകരണം ചെന്നൈയിൽ തുടങ്ങി. എ. ഗോകുൽ കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ എം.എം. കീരവാണിയാണ് സംഗീതം പകരുന്നത്.
തമിഴ്നാട് സ്റ്റേറ്റ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം.പി. സാമിനാഥൻ സത്യ സ്റ്റുഡിയോയിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ചിത്രത്തിലെ നായകനായി ചേതൻ എത്തുമ്പോൾ നയൻതാരാ ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാർ.
പ്രാചി, സുമൻ സിത്താര, സുധാറാണി, ശ്രീ രഞ്ജിനി, സത്യപ്രിയ, സുമൻ, അച്യുത കുമാർ, പുകഴ്, മൈം ഗോപി, ബഡവാ ഗോപി, മുനിഷ് രാജ, രാധാ രവി, പ്രേം കുമാർ, ഇമ്മാൻ അണ്ണാച്ചി, വേലാ രാമമൂർത്തി, ശ്രീറാം, ജോൺ റോഷൻ, ആർ വി ഉദയ കുമാർ, കെ ജോർജ് വിജയ് നെൽസൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എബി കുഞ്ഞു മോനാണ് സഹ നിർമാതാവ്.
Discussion about this post