തിരുവനന്തപുരം; പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഊരാളുങ്കൽ ലേബർ സൊസൈറ്റിയ്ക്ക് നൽകിയത്. 6511 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ. സർക്കാർ പൊതുമേഖല പ്രവർത്തികൾ സമയബന്ധിതമായി തീർക്കാനെന്ന പേരിൽ മറ്റ് സഹകരണ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടിയ പലിശയ്ക്ക് സ്ഥിര നിക്ഷേപം സ്വീകരിക്കാനുള്ള പ്രത്യേക അനുമതിയും ഊരാളുങ്കലിന് ഉണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലം തൊട്ട്, രണ്ടാം പിണറായി സർക്കാരിന്റെ രണ്ടരവർഷം വരെ 4681 സർക്കാർ പ്രവർത്തികൾ ഊരാളുങ്കൽ ഏറ്റെടുത്ത് നടത്തുന്നത്. 6511.70 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 3611 കോടി രൂപയ്ക്കുള്ള നിർമ്മാണ പ്രവർത്തനങ്ങളും ടെണ്ടറില്ലാതെയാണ് നടപ്പിലാക്കുന്നത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേത് ആണെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തികളുടെ ഇനം തിരിച്ചുള്ള കണക്ക് പുറത്ത് വരുന്നത്.
21 22 കാലയളവിൽ മാത്രം ഊരാളുങ്കലിൻറെ സ്ഥിര നിക്ഷേപത്തിൽ 614.73 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2022 മാർച്ചിലെ കണക്ക് അനുസരിച്ച് 2015.14 കോടി രൂപയും 2023 ൽ അവസാനിച്ച സാമ്പത്തിക വർഷത്തെ കണക്ക് അനുസരിച്ച് 225.37 കോടി രൂപയുമാണ് ഊരാളുങ്കലിൻറെ സ്ഥിര നിക്ഷേപം.
Discussion about this post