കോഴിക്കോട്: നിർമ്മാതാവും പ്രമുഖ വ്യാപാരിയുമായ പി.വി ഗംഗാധരൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഒരു വടക്കൻ വീരഗാഥയുൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് ആണ് അദ്ദേഹം.
ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അസുഖബാധിതനായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇതിനിടെ ഇന്നലെ രാത്രിയോടെ ഗംഗാധരന്റെ ആരോഗ്യനില വഷളായി. മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ കൂടി ആയിരുന്നു പിവി ഗംഗാധരൻ.
1943 ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ പി വി സ്വാമിയുടെയും മാധവി സ്വാമിയുടെയും മകനാണ്. പി.വി. ഷെറിൻ ആണ് ഭാര്യ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്‌ന, ഷെർഗ എന്നിവർ മക്കളാണ്.
Discussion about this post