തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ കളക്ടർമാർക്ക് സ്ഥലം മാറ്റം. നാല് ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥലം മാറ്റം. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഐഎഎസ് തലത്തിൽ അഴിച്ചുപണി നടത്തിയത്. സ്‌നേഹജ് കുമാറിനെ കോഴിക്കോട് കളക്ടറായി നിയമിച്ചു. എൽ ദേവിദാസ് ആണ് കൊല്ലം കളക്ടർ. വി ആർ വിനോദിന് മലപ്പുറം ജില്ലയുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. കണ്ണൂർ ജില്ലാ കളക്ടറായി അരുൺ കെ വിജയനെയും നിയമിച്ചു.
അദീല അബ്ലുള്ളയ്ക്ക് പകരമായിട്ടാണ് ദിവ്യ എസ് അയ്യരുടെ നിയമനം. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തിയതിന് തൊട്ട് പിന്നാലെയാണ് മാറ്റം. ജോലി ഭാരത്തെ തുടർന്നാണ് അദീല അബ്ദുള്ളയെ മാറ്റുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ദിവ്യ എസ് അയ്യർക്ക് പകരം എ. ഷിബുവിന് പത്തനംതിട്ടയുടെ ചുമതല നൽകി. ആലപ്പുഴ കളക്ടറായിരുന്ന ഹരിത വി കുമാറിനെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറാക്കി. ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.
Discussion about this post