ബീജിങ്: ചൈനയിലെ ഇസ്രായേൽ എംബസി ഉദ്യോഗസ്ഥനെ അജ്ഞാതർ ആക്രമിച്ചതായി വിവരം. കുത്തേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിച്ചതായും അദ്ദേഹം അപകടനിലതരണം ചെയ്തതായും ഇസ്രായേൽ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
ആരാണ് ആക്രമിച്ചതെന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും മന്ത്രാലയം അറിയിച്ചു. ചൈന ഹമാസ് അനുകൂല പ്രസ്താവന നടത്തിയതിനെ ഇസ്രയേൽ അംബാസഡർ റാഫി ഹർപാസ് വിമർശിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്.
ഇന്ന് ജിഹാദ് ആചരിക്കാൻ ഹമാസ് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണോ ജീവനക്കാരനുനേരെ ഉണ്ടായ അക്രമം എന്നാണ് സംശയം. ഹമാസിന്റെ ആഹ്വാനത്തെത്തുടർന്ന് വിദേശങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പുലർത്താനും പ്രതിഷേധങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു.
പലസ്തീൻ അനുകൂലികളാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നുണ്ടെങ്കിലും ആരും ഇത് വരെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടില്ല. ജീവനക്കാരനുനേരേയുണ്ടായ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി.
Discussion about this post