കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ഷിയാ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്‌ഫോടനം. സംഭവത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.
വടക്കൻ അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയുടെ തലസ്ഥാനമായ പുലെ ഖോമ്രിയിലെ ഇമാം സമാൻ മസ്ജിദിലാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ചാവേർ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
Discussion about this post