കൊച്ചി: ചാവേർ സിനിമയെ ഡീഗ്രേഡിങ് നടത്തി തോൽപിക്കാൻ ഇറങ്ങിയ ഇടത് സൈബർ ഫ്രോഡുകളെ ഒറ്റവരി പ്രതികരണത്തിൽ വലിച്ചുകീറി തിരക്കഥാകൃത്ത് ജോയ് മാത്യു. ചാവേർ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലെ ഹൗസ്ഫുൾ റിപ്പോർട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് പാളിപ്പോയ ഡീഗ്രേഡിങ് നീക്കത്തെ ജോയ് മാത്യു ട്രോളിയത്. സൈബർ ഫ്രോഡുകളുടെ അന്ത്യം എന്ന ഒറ്റവരി പ്രതികരണത്തോടെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്.
ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചനാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി ചാവേർ അണിയിച്ചൊരുക്കിയത്. സിനിമ തിയറ്ററിലെത്തിയതിന് പിന്നാലെ സിനിമാ ഗ്രൂപ്പുകളിലും സമൂഹമാദ്ധ്യമങ്ങളിലും ജോയ് മാത്യുവിനെയും സിനിമയെയും അവഹേളിച്ചും ഡീഗ്രേഡിങ് നടത്തിയുമുളള പോസ്റ്റുകൾ നിറഞ്ഞു. തിരക്കഥ മോശമായെന്നും സിനിമ പരാജയമെന്നുമായിരുന്നു പ്രചരിപ്പിച്ചത്.
ഇടതുസർക്കാരിന്റെ അഴിമതിയിലും ദുർഭരണത്തിലും മറ്റും നിരന്തരം സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശനം ഉന്നയിക്കുന്നതിന്റെ പ്രതികാരമായിട്ടായിരുന്നു കരുതിക്കൂട്ടിയുളള ഡീഗ്രേഡിങ്. എന്നാൽ ഡീഗ്രേഡിങ് ശക്തമായതോടെ സത്യമറിയാൻ സിനിമ കാണാനെത്തിയ പ്രേക്ഷകർ സത്യസന്ധമായ അഭിപ്രായങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചതോടെയാണ് കൂടുതൽ ആളുകൾ തിയറ്ററിലേക്ക് സിനിമ കാണാനെത്തിയത്. ആദ്യ ദിവസങ്ങൾക്ക് ശേഷം സിനിമ പ്രദർശിപ്പിക്കുന്ന മിക്ക തിയറ്ററുകളിലും ഹൗസ് ഫുൾ ആണ്.
കൊല്ലം പക്ഷെ തോൽപിക്കാനാകില്ല എന്ന വാക്കുകളിലൂടെയാണ് സഖാക്കളുടെ ഡീഗ്രേഡിങ്ങിനെ സിനിമയുടെ അണിയറ പ്രവർത്തകർ നേരിട്ടത്.
Discussion about this post