കൊച്ചി : കൊച്ചിയിൽ വൻ ലഹരിവേട്ട. 25 ലക്ഷത്തിന്റെ രാസലഹരിയുമായി യുവതിയുൾപ്പെടെ അഞ്ചംഗ സംഘം പിടിയിലായി. തുമ്പിപ്പെണ്ണ് എന്ന പേരിൽ അറിയപ്പെടുത്ത നഗരത്തിലെ ഡ്രഗ് ഡീലേഴ്‌സാണ് ഇവർ. കോട്ടയം സ്വദേശിയായ യുവതി ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്.
ഹിമാചൽ പ്രദേശിൽ നിന്ന് ലഹരി ഓർഡ് ചെയ്ത് വരുത്തി നഗരത്തിൽ വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. അര കിലോയോളം രാസലഹരിയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ഏറെ കാലമായ സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്ന എക്‌സൈസ്, ഇവർക്ക് വേണ്ടി വലവിരിച്ച് കാത്തിരുന്നു. 10 ഗ്രാം രാസലഹരി ആവശ്യപ്പെട്ട് എക്‌സൈസ് അംഗങ്ങൾ തന്നെയാണ് സംഘത്തെ വിളിച്ചുവരുത്തിയത്. രാത്രി എട്ട് മണിയോടെ പ്രതികൾ കാറിൽ സ്റ്റേഡിയം പരിസരത്തുള്ള ഹോട്ടലിന് സമീപമെത്തി. ഇതോടെ എക്‌സൈസ് സംഘം പ്രതികളെ വളയുകയായിരുന്നു. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ഉൾപ്പെടെ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Discussion about this post