തൃശൂർ; സഹകരണ ബാങ്കുകളിൽ നടന്ന തട്ടിപ്പുകളെ വെളളപൂശാൻ തൃശൂരിൽ എൽ.ഡി.എഫിന്റെ സഹകരണ സംരക്ഷണ ജനകീയ സംഗമം. സിപിഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ ആണ് ഉദ്ഘാടനം ചെയ്തത്. അന്വേഷണത്തിന്റെ റണ്ണിംഗ് കമന്ററിയാണ് മാദ്ധ്യമങ്ങളിൽ നിരക്കുന്നത്. ഒരു തട്ടിപ്പിനെയും പ്രോത്സാഹിപ്പിക്കുന്നത് ഞങ്ങളുടെ നിലപാടല്ല ഒരു അന്വേഷണത്തെയും തടുക്കുന്നത് ഞങ്ങളുടെനിലപാടല്ലെന്നും വിജയരാഘവൻ പറഞ്ഞു.
കേരളം രൂപപ്പെടുത്തിയ സഹകരണ സ്ഥാപനങ്ങളുടെ മാതൃക എത്ര വലുതാണ്. ഇടതുപക്ഷ സ്വാധീനത്തെ തകർത്ത് വലതുപക്ഷ വൽക്കരണം നടത്താനാണ് ഇഡി വന്നതെന്നും വിജയരാഘവൻ ആരോപിക്കുന്നു. ഇഡി രേഖകൾ കൊണ്ടുപോയതുകാരണം തിരിച്ചുപിടിക്കാനുളള വലിയ തുക പിടിക്കാൻ സാധിക്കുന്നില്ല. വല്ലാത്ത കടന്നാക്രമണമാണ് ഒരു ബാങ്കിലെ ക്രമക്കേടിന്റെ പേരിൽ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ മുഴുവൻ തകർക്കാനാണ് നീക്കമെന്നും വിജയരാഘവൻ ആരോപിച്ചു.
മയക്കുമരുന്നിൽ നിന്നും ആയുധക്കടത്തിൽ നിന്നും സമാഹരിക്കുന്ന കളളപ്പണം രാജ്യത്തിന്റെ ധനപൊതുധാരയിലേക്ക് ഇറക്കി കൊണ്ടുവന്ന് വെളുപ്പിക്കുന്നത് തടയാൻ ഉണ്ടാക്കിയ നിയമമാണ് കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമം. ആ നിയമത്തെ ദുരുപയോഗം ചെയ്താണ് ഇഡി ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. 50 രൂപ പോക്കറ്റിലിട്ടിട്ട്് ഇവിടെയിരിക്കുന്ന ഇവിടെ ആരെ പിടിച്ചും അനന്തകാലത്തേക്ക് ജയലിലിടാം എന്ന തലത്തിലേക്ക് ആ നിയമം ദുർവിനിയോഗം ചെയ്യാം എന്ന് ഇപ്പോഴാണ് മനസിലായത്.
നിയമത്തിന്റെ ദുർവിനിയോഗത്തിന്റെ പേരിലുളള കുപ്രസിദ്ധിയാണ് ഇഡിയെ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധേയമാക്കുന്നത്. കുറെ ദിവസം അന്വേഷിക്കും പിന്നെ സിബിഐയെ ഏൽപിച്ചു പോകും. പിന്നെ അവർ കുറച്ചുനാൾ കൊണ്ടു നടക്കും. വൻകിട കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് പകരം നാട്ടിലിറങ്ങി കേന്ദ്ര ഭരണ കക്ഷിയുടെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.
പല അന്വേഷണ ഏജൻസികളും നമ്മുടെ നാട്ടിലുണ്ട്. ഇവിടെ കേരളത്തിലെ സംവിധാനം എല്ലാ നടപടിക്രമങ്ങളും മുന്നോട്ടുകൊണ്ടുപോയി. കേന്ദ്രസർക്കാരും അതിന്റെ ഏജൻസികളും അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളും സ്വീകരിച്ച നിലപാട് നിക്ഷേപകന്റെ താൽപര്യത്തെ സംരക്ഷിക്കുന്നതോ സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയോ അല്ലെന്ന് വിജയരാഘവൻ പറഞ്ഞു.
Discussion about this post