എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. യാത്രികൻ കസ്റ്റംസിന്റെ പിടിയിലായി. ഒരു കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
ഷാർജയിൽ നിന്നെത്തിയ യൂസഫ് ആണ് പിടിയിലായത്. ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസ് സ്വർണം കണ്ടെത്തുകയായിരുന്നു. മൂന്ന് ക്യാപ്സ്യൂളുകളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. എയർ അറേബ്യ വിമാനത്തിലായിരുന്നു ഇയാൾ കൊച്ചിയിൽ എത്തിയത്.
ഒരു കിലോ സ്വർണമാണ് പിടിച്ചെടുത്തത്. യൂസഫിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം 43 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇതിന് മുൻപും ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇക്കാര്യവും പരിശോധിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് തുടരുകയാണ്. അടുത്തിടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തിരുന്നു.
Discussion about this post