ന്യൂഡൽഹി : ഏകദിന ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഏഴ് വിക്കറ്റിന് പാകിസ്താനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ വിജയക്കുതിപ്പ് നടത്തിയത്. അൻപതോവർ ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് മുന്നിൽ കഴിഞ്ഞ ഏഴു പ്രാവശ്യവും പാകിസ്താൻ തോറ്റിരുന്നു.
പാകിസ്താൻ ആരാധകർ തങ്ങളുടെ ടീമിന്റെ നാണംകെട്ട തോൽവിയെക്കുറിച്ചോർത്ത് വേവലാതിപ്പെടുമ്പോൾ ടീമിന്റെ നായകൻ ബാബർ അസമും വിരാട് കോഹ്ലിയും തമ്മിലുണ്ടായ ഒരു സംഭാഷണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കോഹ്ലി ബാബറിന് രണ്ട് ഇന്ത്യൻ ജഴ്‌സികൾ നൽകുന്ന ദൃശ്യങ്ങളാണിത്. ഗ്രൗണ്ടിൽ വെച്ച് കോഹ്ലി നൽകിയ സമ്മാനം ബാബർ സന്തോഷത്തോടെ സ്വീകരിക്കുന്നതും ചിത്രത്തിൽ കാണാം.
എന്നാൽ ഇത് പാകിസ്താനി മുൻ ക്രിക്കറ്റ് താരം വസീം അക്രം ഉൾപ്പെടെയുളളവരെ രോഷാകുലരാക്കി. ക്യാമറകൾക്ക് മുന്നിൽ വെച്ച് കോഹ്ലിയിൽ നിന്ന് ടീ-ഷർട്ട് വാങ്ങിയതിന് ബാബറിനെ അക്രം വിമർശിച്ചു. ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങൾ ഈ ദൃശ്യങ്ങൾ ആവർത്തിച്ച് കാണിക്കുകയാണെന്നും അക്രം പരാതിപ്പെട്ടു. ബാബറിന് കോഹ്ലിയോട് ഷർട്ട് ചോദിക്കണമായിരുന്നെങ്കിൽ അത് ക്യാമറയ്ക്ക് മുന്നിൽ നിന്ന് മാറ്റി ഡ്രസ്സിംഗ് റൂമിൽ വെച്ച് ചെയ്യണമായിരുന്നുവെന്ന് അക്രം പറഞ്ഞു.
https://twitter.com/Delphy06/status/1713272053179023458?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1713272053179023458%7Ctwgr%5E1ac454155651a5bd93f425645a5ebc72f2c60e5f%7Ctwcon%5Es1_&ref_url=https%3A%2F%2Fsports.ndtv.com%2Ficc-cricket-world-cup-2023%2Fif-your-uncles-son-wanted-virat-kohlis-shirt-wasim-akram-rips-into-babar-azam-for-t-shirt-gesture-4482334
‘ഇന്ന് ഇത് ചെയ്യേണ്ട ദിവസമായിരുന്നില്ല. നിങ്ങൾക്കത് ചെയ്യണമെങ്കിൽ, നിങ്ങളുടെ അമ്മാവന്റെ മകൻ നിങ്ങളോട് കോഹ്ലിയുടെ ഷർട്ട് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ – മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ വെച്ച് ചോദിക്കാമായിരുന്നു’ വസീം അക്രം പറഞ്ഞു.
Discussion about this post