ലക്‌നൗ: ഉത്തർപ്രദേശിൽ ഘോഷയാത്രയിൽ പങ്കെടുത്ത ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. മഴു കൊണ്ടുള്ള ആക്രമണത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. അലിഗഡിലെ ചാന്ദൂസ് ടൗണിൽ ആയിരുന്നു സംഭവം.
ഇന്നലെ വൈകീട്ടാണ് ഹിന്ദു വിശ്വാസികൾക്ക് നേരെ ആക്രമണം ഉണ്ടായത്. രാമലീല കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെ ആയിരുന്നു സംഭവം. നൂറോളം പേരാണ് രാമവിഗ്രഹവുമായുള്ള യാത്രയിൽ പങ്കെടുത്തത്. ഘോഷയാത്ര സമാധാന പരമായി ചാന്ദൂസ് ടൗണിലൂടെ കടന്ന് പോകുകയായിരുന്നു. ഇതിനിടെ മതതീവ്രവാദികൾ ജനക്കൂട്ടത്തിന് നേരെ കല്ലെറിയാൻ ആരംഭിക്കുകയായിരുന്നു.
ഇതോടെ ആളുകൾ ചിതറിയോടി. തുടർന്ന് മഴുവുമായി എത്തി മതതീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. രണ്ട് പേർക്ക് വെട്ടേറ്റു. ഇതിന് പുറമേ കല്ലേറിലും ആളുകൾക്ക് പരിക്കുണ്ട്. ഹിന്ദുക്കൾ പിടികൂടുമെന്ന് ആയതോടെ മതതീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹിന്ദു വിശ്വാസികൾ പോലീസിൽ പരാതി നൽകി. ഹിന്ദുക്കളിൽ നിന്നും ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.
Discussion about this post