ജെറുസലേം: ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഹമാസിനെ വിമർശിച്ച് പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. അബ്ബാസ്. ഹമാസിന്റെ നയങ്ങളും പ്രവർത്തനങ്ങളും ഫലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്നായിരുന്നു അബ്ബാസിന്റെ വിമർശനം. പലസ്തീൻ ഔദ്യോഗിക വെബ്സൈറ്റ് വഫയിൽ പ്രസിദ്ധീകരിച്ച പ്രസ് റിലീസിലാണ് വിമർശനം. വെനസ്വലൻ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോൺ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് പരാമർശമുണ്ടായത്.
ഹമാസിന്റെ നയങ്ങളും പ്രവർത്തനങ്ങളും പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ മാത്രമാണ് പലസ്തീൻ ജനത അംഗീകരിച്ച യഥാർത്ഥ പ്രതിനിധികൾ’ എന്നാണ് പ്രസ്താവനയിൽ നൽകിയിരുന്നത്. എന്നാൽ, മണിക്കൂറുകൾക്കകം വിശദീകരണമൊന്നും നൽകാതെ ഈ പ്രസ്താവന തിരുത്തി.
പിഎൽഒ മാത്രമാണ് പലസ്തീൻ ജനത അംഗീകരിച്ച യഥാർത്ഥ പ്രതിനിധി, അല്ലാതെ മറ്റേതെങ്കിലും സംഘടനയല്ല’ എന്നാക്കി. പലസ്തീനിനും അതിന്റെ അതോറിറ്റിക്കും വെനിസ്വേലയുടെ നിരുപാധിക പിന്തുണയുണ്ടെന്ന് മഡുറോ ആവർത്തിച്ച് സ്ഥിരീകരിച്ചതായി പ്രസ്താവനയിൽ പറയുന്നു.
2007ൽ ഹമാസ്ഗാസയിൽ അധികാരം പിടിച്ചെടുത്തത് മുതൽ, ഹമാസിന് എതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്ന നേതാവ് അബ്ബാസ്. അതേസമയം ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം 1300 പിന്നിട്ടു. 3400ൽ അധികം പേർക്കാണ് ഈ ആക്രമണങ്ങളിൽ പരിക്കേറ്റത്
Discussion about this post