ജറുസലേം: ഹമാസിന്റെ സൈനിക ആസ്ഥാനം തകർത്ത് ഇസ്രായേൽ. വീഡിയോ സഹിതമാണ് ഇസ്രായേൽ സേന ഈ നിർണായക വിവരം പുറത്തുവിട്ടത്. ഹമാസിന്റെ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും പ്രതിരോധ സേന വ്യക്തമാക്കി.
ഗാസയിലാണ് ഹമാസിന്റെ സൈനിക ആസ്ഥാനവും ബാങ്കും സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിലായിരുന്നു സൈനിക ആസ്ഥാനം തകർത്തത്. ഇതിന് സമീപം പ്രവർത്തിക്കുന്ന ഹമാസിന്റെ നേതൃത്വത്തിലുള്ള ബാങ്കും തകർത്തു. ഈ ബാങ്കിലാണ് ഹമാസിന്റെ സാമ്പത്തിക ഇടപാടുകൾ ഉള്ളത്. സൈനിക ആസ്ഥാനവും ബാങ്കും തകർന്നതോടെ കനത്ത തിരിച്ചടിയാണ് ഇസ്രായേൽ നൽകിയിരിക്കുന്നത്.
ഭീകര കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. സൈനിക ആസ്ഥാനവും ബാങ്കും ഇസ്രായേൽ ലക്ഷ്യമിടുന്നത് ചിത്രങ്ങളിൽ കാണാം. തുടർന്ന് റോക്കറ്റ് വിക്ഷേപിക്കുന്നു. ഞൊടിയിടയിലാണ് കെട്ടിടങ്ങൾ തകർന്ന് തരിപ്പണം ആകുന്നത്. ഉന്നത റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം ഹമാസിനെതിരായ ആക്രമണം കടുപ്പിക്കാനാണ് ഇസ്രായേലിന്റെ തീരുമാനം. ഇതിനായി അതിർത്തിയിൽ അയൺ ബീമുകൾ ഉൾപ്പെടെ സ്ഥാപിക്കും.
Overnight, IDF fighter jets struck:
❌ A Hamas military headquarters and neutralized a Hamas military operative.❌ A bank utilized to fund Hamas terrorist activity in Gaza. pic.twitter.com/fBC76MZa4P
— Israel Defense Forces (@IDF) October 17, 2023
Discussion about this post