തിരുവനന്തപുരം: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്ചുതാനന്ദന് 100 വയസ് തികയുകയാണ് നാളെ. വിഎസിന്റെ ജന്മനാളായ അനിഴം ഈ മാസം 18 ാം തീയതി ബുധനാഴ്ച മണ്ണഞ്ചേരി മാലൂർ കുടുംബക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തും.ജന്മദിനത്തിൽ വി.എസിന്റെ പേരിൽ അന്നപൂർണേശ്വരിക്കും ഉപ ദേവീദേവന്മാർക്കും പൂജയുണ്ട്. പാൽപ്പായസ നിവേദ്യവുമുണ്ടാകും.വാരനാട് ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തി രാജന്റെയും നേതൃത്വത്തിലാണു പൂജ.
വി.എസിന്റെ പേരിൽ എല്ലാ ജന്മനക്ഷത്രത്തിലും മാലൂർ കാവിൽ ദേവീക്ഷേത്രത്തിൽ വഴിപാടു നടത്താറുണ്ട്. ഭാര്യ വസുമതിയും മകൻ വി.എ. അരുൺകുമാറും എത്താറുണ്ടെന്നും സാമ്പത്തികസഹായം നൽകാറുണ്ടെന്നും ദേവസ്വം പ്രസിഡന്റ് തോപ്പിൽ സുധീന്ദ്രനും കൺവീനർ ജയതിലകനും പറയുന്നു.
2019 ഒക്ടോബർ 24 മുതലാണ് ഡോക്ടർമാർ വിഎസിന് പൂർണ്ണ വിശ്രമം നിർദേശിച്ചത്. നേരിയ പക്ഷാഘാതത്തിന്റെ പിടിയിലകപ്പെട്ടതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമാണുള്ളത്.
Discussion about this post