കാൻബറ: സൂപ്പർതാരം മമ്മൂട്ടിയ്ക്ക് ആദരവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്.പതിനായിരം സ്റ്റാമ്പുകൾ പുറത്തിറക്കി കുറച്ചുമണിക്കൂറുകളായി മമ്മൂട്ടി ആരാധകർ ആഘോഷിക്കുന്ന വാർത്തയാണിത്. ഇത് വ്യാജവാർത്തയാളെന്നും അധികാരികത ഇല്ലെന്നും നിരവധി വിമർശിക്കുമ്പോൾ സത്യാവസ്ഥ എന്താണെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് സാധാരണക്കാർ.
ഓസ്‌ട്രേലിയൻ പാർലമെന്റ് അല്ല ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്ററി സമിതിയാണ് ആദരവ് നൽകിയത് എന്നതാണ് വസ്തുത. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഓസ്‌ട്രേലിയയിൽ പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകൾ താരത്തിന്റെ മുഖം ഉൾപ്പെടുത്തി ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൗസ് ഹാളിൽ നടന്നിരുന്നു.
പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും ചടങ്ങിന്റെ സംഘാടകരായ പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എം പി ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്കമിഷണർ മൻപ്രീത് വോറയ്ക്കു കൈമാറി സ്റ്റാമ്പ് പ്രകാശനം ചെയ്തത്.
മമ്മൂട്ടിയെ ആദരിക്കുന്ന പ്രത്യേകത ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനു ഓസ്ട്രേലിയൻ ദേശീയ പാർലമെന്റിലെ എംപി മാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതി ആണ് പാർലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ. ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെ ആണ് തങ്ങൾ ആദരിക്കുന്നതെന്ന് ആൻഡ്രൂ ചാൾട്ടൻ വ്യക്തമാക്കി.
Discussion about this post