ടെൽ അവീവ്: ഹമാസ് ഭീകരരിൽ നിന്ന് സാധാരണക്കാരായ ഇസ്രായേൽ പൗരന്മാരെ രക്ഷിച്ച് രാജ്യത്തിന് അഭിമാനമായി ഇന്ത്യക്കാരി, ഇസ്രായേലിൽ നഴ്‌സായി ജോലി ചെയ്യുന്ന മലയാളികളായ സബിതയും മീര മോഹനനുമാണ് തന്റെ പോരാട്ടത്തിലൂടെ സൂപ്പർ വുമൺ ആയത്. ഇന്ത്യയിലെ ഇസ്രായേൽ എബസി ഇരുവരുടെയും പോരാട്ട കഥ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. മൂന്ന് വർഷമായി ഇസ്രായേൽ അതിർത്തിയിൽ നഴ്‌സ് ആയി ജോലി ചെയ്ത് വരികയാണ് സബിത. യുദ്ധം മുറുകിയപ്പോഴും ഗുരുതരരോഗമുള്ള ഒരു രോഗിയെ പരിചരിക്കുന്ന തിരക്കിലായിരുന്നു സബിതയും മീരയും.
രാത്രിയോടെ ഭീകരർ സബിത ജോലി ചെയ്യുന്ന ഇടത്തെത്തി. പെട്ടെന്ന്, കാര്യങ്ങൾ കൈവിട്ടുപോകുകയാണെന്ന് വൃദ്ധയുടെ മകൾ ഞങ്ങളോട് പറഞ്ഞു, ഞങ്ങൾക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.. മുൻവശത്തെയും പുറകിലെയും വാതിലുകൾ പൂട്ടാൻ അവൾ ആവശ്യപ്പെട്ടു. കുറച്ച് മിനിറ്റുകൾക്കുള്ളിൽ തീവ്രവാദികൾ ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറുന്നത് ഞങ്ങൾ അറിഞ്ഞു. ഭീകരർ തുടരെ വെടി ഉതിർത്തു. ഗ്ലാസുകൾ തകർത്തു. വാതിലുകൾ തുറക്കാൻ ശ്രമിച്ചു.
ഞാൻ അരമണിക്കൂറോളം അവിടെ വാതിലിനു മുറുകെ പിടിച്ചു.അവർ പുറത്തു നിന്ന് വാതിൽ തുറക്കാൻ ശ്രമിച്ചു, പക്ഷേ ഞങ്ങൾ പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിച്ചു. അവർ വാതിലിൽ തട്ടി വെടിയുതിർത്തെന്ന സബിത പറയുന്നു. കുറച്ച് സമയത്തിന് ശേഷം ഇസ്രായേൽ സൈന്യം എത്തിയാണ് ഇവരെ രക്ഷിച്ചത്. തങ്ങൾക്ക് സുരക്ഷാ മുറികളിലേക്ക് പോകാനുള്ള സമയം പോലും ലഭിച്ചില്ലെന്നും അതിനാലാണ് വാതിൽ അടച്ച് പിടിച്ചതെന്നും സബിതയും മീരയും പറയുന്നു.
Discussion about this post