ജയ്പൂർ: പ്രവർത്തക സമിതിയിൽ നിന്നും സച്ചിൻ പൈലറ്റിനെ തഴഞ്ഞ് കോൺഗ്രസ്. എഐസിസി പുറത്തുവിട്ട പട്ടികയിൽ സച്ചിൻ പൈലറ്റിന്റെ പേരില്ല. രാജസ്ഥാൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കോൺഗ്രസ് പ്രവർത്തക സമിതി രൂപീകരിച്ചത്.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അംബിക സോണി. ആധിർ രഞ്ജൻ ചൗധരി, സൽമാൻ ഖുർഷിദ്, പി എൽ പൂനിയ, കെസി വേണുഗോപാൽ തുടങ്ങി 16 അംഗങ്ങളാണ് ഉള്ളത്. പ്രവർത്തക സമിതിയിൽ സച്ചിൻ പൈലറ്റും ഉണ്ടാകുമെന്നായിരുന്നു സൂചനകൾ. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, സ്ഥാനാർത്ഥി നിർണയം എന്നിവ ചർച്ച ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് പ്രവർത്തക സമിതി രൂപീകരിച്ചിട്ടുള്ളത്.
പ്രവർത്തക സമിതിയുടെ ആദ്യ യോഗവും ഇന്ന് നടന്നു. ഇതിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ മല്ലികാർജ്ജുൻ ഖാർഗെ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. നവംബർ 25 നാണ് തിരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും, സച്ചിൻ പൈലറ്റും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. ഇതിനിടെയാണ് പ്രവർത്തക സമിതിയിൽ നിന്നും സച്ചിൻ പെെലറ്റിനെ തഴഞ്ഞത്.
Discussion about this post