ദുബായ് : ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നിരവധി മലയാളികൾക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒൻപതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിധിൻ ദാസിന്റെ പരിക്കുകൾ അതീവ ഗുരുതരമാണ്.
ഇന്നലെ രാത്രി 12.20 ഓടെ കറാമ ‘ഡേ ടു ഡേ’ ഷോപ്പിംഗ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിംഗിലാണ് അപകടം. ഗ്യാസ് ചോർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. പാട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റ മിക്കവരും മലയാളികളാണെന്നാണ് വിവരം.













Discussion about this post