ഇടുക്കി: മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി എംഎൽഎ. റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അവിടെയിരുന്ന് ഓരോന്ന് ചെയ്താൽ മതിയെന്നും എംഎം മണി വിമർശിച്ചു.
മൂന്നാറിലേക്ക് കുടിയേറിയവരെ കൈയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് കാൻസൽ ചെയ്ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതുള്ള നടപടികൾ ശുദ്ധ അസംബന്ധമാണെന്നും എംഎം മണി കുറ്റപ്പെടുത്തി.
ജില്ല കലക്ടർ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്യാനുള്ള അവകാശം ഭൂമി കൈവശം വച്ചവർക്കുണ്ട്. കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. കോടതിയെ സമീപിക്കാനുള്ള ന്യായം അവർക്ക് കാണില്ലെന്നും എം.എം മണി വ്യക്തമാക്കി.
Discussion about this post