ടെൽ അവീവ്: ഇസ്രേയാൽ -ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേലിൽ എത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പ്രസിഡന്റ് ഐസക് ഹെർസോഗുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദർശത്തിന് എത്തിയ സുനക് ഈജിപ്തും ഖത്തറും സന്ദർശിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.
ഇസ്രയേലിലെയും ഗാസയിലെയും ജനങ്ങളുടെ മരണത്തിൽ സുനക് അനുശോചനം അറിയിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ഗാസയിലേക്കു മാനുഷിക സഹായങ്ങൾ എത്തിക്കാനായി വഴി തുറക്കണമെന്നും സുനക് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും.
ഓരോ സാധാരണക്കാരന്റെയും മരണം ദുരന്തമാണ്. ഹമാസിന്റെ ഭീകരത മൂലം നിരവധി ജീവനുകൾ നഷ്ടമായി. സംഘർഷം തടയാനായി ലോക നേതാക്കൾ ഒന്നിച്ചുവരണമെന്നു വ്യക്തമാക്കിത്തന്ന നിമിഷമാണു നൂറുകണക്കിനു പലസ്തീൻകാർ കൊല്ലപ്പെട്ട ഗാസയിലെ ആശുപത്രിയിലുണ്ടായ സ്‌ഫോടനം. സമാധാനത്തിനായുള്ള പരിശ്രമത്തിൽ ബ്രിട്ടൻ മുന്നിൽ തന്നെയുണ്ടാവുമെന്ന് സന്ദർശനത്തിനു മുന്നോടിയായി ഋഷി സുനക് പുറത്തുവിട്ട കുറിപ്പിൽ പറഞ്ഞു.
Discussion about this post