ടെല്‍ അവീവ് : ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഹമാസ് ഭീകര സംഘടനയുടെ നേതൃത്വ ശ്രേണി പുറത്ത് വിട്ട് ഇസ്രയേല്‍. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സാണ് ഇതിന്റെ ചാര്‍ട്ട് എക്‌സ് അക്കൗണ്ടിലൂടെ പങ്കിട്ടത്. പലസ്തീന്‍ സ്വദേശിയും രാഷ്ട്രീയക്കാരനുമായ ഇസ്മായില്‍ ഹനിയ്യയാണ് സംഘത്തിന്റെ തലവന്‍.
ബിബിസി റിപ്പോര്‍ട്ടനുസരിച്ച്, 2017-ല്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായാണ് ഇയാള്‍ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2018-ല്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഹനിയ്യയെ തീവ്രവാദിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഖത്തറിലാണ് ഇസ്മായില്‍ ഹനിയ്യയുടെ താമസം. അതേസമയം, ഗാസ മുനമ്പിലെ ഹമാസിന്റെ നേതാവാണ് യഹ്യ സിന്‍വാര്‍. മജ്ദ് എന്നറിയപ്പെടുന്ന ഹമാസ് സുരക്ഷാ സംഘത്തിന്റെ സ്ഥാപകനാണ് ഇയാള്‍. ആഭ്യന്തര സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, ഇസ്രായേലി രഹസ്യാന്വേഷണ, സുരക്ഷാ സേവന ഉദ്യോഗസ്ഥരെ നിരീക്ഷിക്കുക തുടങ്ങിയ ചുമതലകള്‍ ഇയാള്‍ക്കാണ്. 2015ല്‍ അമേരിക്ക സിന്‍വാറിനെ ‘അന്താരാഷ്ട്ര ഭീകരരുടെ’ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഹമാസ് ഭീകര സംഘടനയുടെ സൈനിക വിഭാഗമായ ഇസ് അല്‍-ദിന്‍ അല്‍-ഖസ്സാം ബ്രിഗേഡിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് ഡീഫ് ആണ് മൂന്നാമത്തെ കുപ്രസിദ്ധ അംഗം. 1996-ല്‍ പതിനായിരക്കണക്കിന് ഇസ്രായേലികളെ കൊലപ്പെടുത്തിയ ബസ് ബോംബാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും മേല്‍നോട്ടം വഹിച്ചതിനും 1990-കളുടെ മധ്യത്തില്‍ മൂന്ന് ഇസ്രായേല്‍ സൈനികരെ പിടികൂടി കൊലപ്പെടുത്തിയതിനും ഇയാള്‍ ഇസ്രായേലിന്റെ മോസ്റ്റ് വാണ്ടഡ് കുറ്റവാളി പട്ടികയില്‍ ഉള്‍പ്പെടുന്നു.
‘ഇതാണ് ഹമാസിന്റെ സംഘടനാ ശ്രേണി- ഗാസയുടെ നിയന്ത്രണം ഇവര്‍ക്കാണ്. ഇസ്രായേല്‍ പൗരന്മാര്‍ക്കെതിരെ ഹമാസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദി ഇവരാണ്. നിങ്ങള്‍ ആരാണെന്ന് ഞങ്ങള്‍ക്കറിയാം’, ഹമാസ് തീവ്രവാദികളുടെ ചിത്രങ്ങള്‍ സഹിതം ചാര്‍ട്ട് പങ്കിട്ട് ഐഡിഎഫ് എക്സില്‍ കുറിച്ചു. നേരത്തെ, ഹമാസിന്റെ പ്രധാന ആംഗങ്ങളുടെ ചിത്രങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേനയും പുറത്തുവിട്ടിരുന്നു. അലി ഖാദി, മുതാസ് ഈദ്, സക്കറിയ അബു മഅമര്‍, ജോദ് അബു ഷ്മല, ബെലാല്‍ അല്‍ഖദ്ര, മെറാദ് അബു മെറാദ് എന്നിവരും ഹമാസ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
This is Hamas’ organizational hierarchy—its leadership is in control of Gaza.
This is who’s responsible for Hamas' attacks against Israeli civilians.
We know who you are. pic.twitter.com/nWs1ZiWQzr
— Israel Defense Forces (@IDF) October 17, 2023
ഒക്ടോബര്‍ 7 നാണ് ഹമാസ് ഭീകരര്‍ അതിര്‍ത്തി കടന്ന് ഇസ്രായേല്‍ നഗരങ്ങളില്‍ ആക്രമണം നടത്തുകയും 1,400-ലധികം ആളുകളെ കൊല്ലുകയും 200 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തത്.
Discussion about this post