തിരുവനന്തപുരം: ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിട്ടാൽ പരാതികൾ വാട്ആപ്പിലൂടെ അറിയിക്കാനുള്ള സൗകര്യം ഒരുക്കി കേരള പോലീസ്. ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്ന ഭീഷണികൾ ലഭിച്ചാലോ സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിട്ടാലോ 9497980900 എന്ന നമ്പറിലൂടെ പരാതി അറിയിക്കാം.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാർഗങ്ങളിലൂടെ ഇതുവഴി പരാതി നൽകാം. എന്നാൽ നേരിട്ട് വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങൾ പോലീസ് ശേഖരിക്കുന്നതാണ്. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
വ്യക്തികളുടെ ലൈംഗിക ദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് പോലീസ് ഇതിനുള്ള സംവിധാനം സജ്ജമാക്കിയത്.
Discussion about this post