ബംഗളൂരു: ജെ ഡി എസിനെ കേരളത്തിലെ എൽ ഡി എഫിൽ തുടരാൻ അനുവദിച്ചത് പിണറായിയുടെ മഹാമനസ്‌കത കൊണ്ടാണെന്നും അതിന് അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും ജെ ഡി എസ് നേതാവും മുൻ കർണ്ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. പിണറായി വിജയൻ ജെഡിഎസ്-ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്ന് കുമാരസ്വാമി ആവർത്തിച്ചു. ദേവഗൗഡയുടെ തുറന്നുപറച്ചിൽ കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ ഈ പരാമർശം.
കേരള ഘടകത്തെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്‌കതയാണെന്ന് കുമാരസ്വാമി വ്യക്തമാക്കി. കർണാടക ഘടകം എൻഡിഎയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽഡിഎഫിൽ നിലനിർത്തിയതിൽ പിണറായിയോട് കുമാരസ്വാമി നന്ദി പറഞ്ഞു.
ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആശയപോരാട്ടങ്ങൾ ഇപ്പോൾ എവിടെയാണ് നടക്കുന്നുതെന്ന് കുമാരസ്വാമി ചോദിച്ചു. ബിഹാറിൽ വികസനം കൊണ്ടുവന്നത് നരേന്ദ്രമോദിയാണെന്ന് പറഞ്ഞ നീതിഷ്‌കുമാറാണ് ഇപ്പോൾ പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നൽകുന്നത്. അഖിലേഷ് യാദവും അങ്ങിനെ തന്നെ. അത് കൊണ്ട് സംസ്ഥാനങ്ങളിൽ എന്താണ് പ്രയോജനം ഉണ്ടാകുന്നത് അതനുസരിച്ചുള്ള രാഷ്ട്രീയ സഖ്യത്തിനാണ് മുൻഗനണ കൊടുക്കേണ്ടതെന്നും എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
Discussion about this post