മിഷിഗൺ: അമേരിക്കയിലെ ഡെട്രോയിറ്റ് സിനഗോഗിൻറെ (ജൂതപ്പള്ളി) പ്രസിഡണ്ടിനെ വീടിന് പുറത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭീകരാക്രമണമെന്ന് സംശയിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഡെട്രോയിറ്റിലെ ഐസക് അഗ്രീ ഡൗൺടൗൺ സിനഗോഗിലെ അധ്യക്ഷ സാമന്ത വോൾ (40) ആണ് കൊല്ലപ്പെട്ടത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻറെ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രദേശിക നേതാവ് കൂടിയാണ് സാമന്ത വോൾ.
അമേരിക്കയിലെ പല നഗരങ്ങളിലും ജൂർൻമാർക്കെതിരെയുള്ള വംശീയ വിദ്വേശ ആക്രമണങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ഈ സംഭവം. എന്നാൽ കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മിഷിഗൺ അറ്റോർണി ജനറൽ തിരഞ്ഞെടുപ്പിലും മിഷിഗണിൽ നിന്നുള്ള അമേരിക്കൻ കോൺഗ്രസ് തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്നു സാമന്ത. അതോടൊപ്പം പ്രദേശിക സിനഗോഗിൻറെ പ്രസിഡണ്ടു സ്ഥാനത്തും സാമന്ത സജീവമായിരുന്നു.
സാമന്തവോളിൻറെ ശരീരത്തിൽ കുത്തേറ്റതിൻറെ ഒന്നിലധികം പാടുകളുണ്ട്. രക്തപാടുകൾ കണ്ടാണ് പോലീസ് വോളിൻറെ അടുത്ത വീടുവരെ അന്വേഷിച്ച് എത്തിയത്. തുടർന്നാണ് കുറ്റകൃത്യം നടന്നതായി വ്യക്തമായത്. നഗരത്തിലെ ഏറ്റവും സമ്പന്നർ താമസിക്കുന്ന പ്രശ്ന ബാധിതമല്ലാത്ത പ്രദേശത്താണ് സാമന്തവോളിൻറെ വീട്. പോലീസ് സാന്നിദ്ധ്യം ശക്തമായ ഈ പ്രദേശത്ത് മുൻകൂട്ടി പദ്ധതിയിട്ടതല്ലാതെ ഇത്തരത്തിലൊരു ആക്രമണം നടക്കില്ലെന്നാണ് പ്രദേശവാസികളും പറയുന്നത്.
അമേരിക്കയിൽ ഏററവും കൂടുതൽ അറേബ്യൻ വംശജർ താമസിക്കുന്ന പ്രദേശമാണ് മിഷിഗൺ. സാമന്തവോൾ അദ്ധ്യക്ഷയായ ഐസക് അഗ്രീ ഡൗൺടൗൺ സിനഗോഗ് ഹമാസ് ഭീകരാക്രമണത്തിനെ അപലപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു. ഒക്ടോബർ 19ന് ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച്കൊണ്ട് സിനഗോഗിൽ ഒരു യോഗവും സംഘടിപ്പിച്ചിരുന്നു.
“ഞങ്ങളുടെ ബോർഡ് പ്രസിഡന്റായിരുന്ന സാമന്ത വോളിന്റെ അപ്രതീക്ഷിത മരണവാർത്ത അറിഞ്ഞതിൽ ഞങ്ങൾ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു,” ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ഞങ്ങൾക്കറിവില്ല.”സിനഗോഗ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.













Discussion about this post