ന്യൂഡൽഹി: കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥർ ബിജെപി പ്രചാരകരായി മാറിയെന്ന പരാതിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കായി അവർ പ്രവർത്തിക്കുന്നുണ്ടെന്നും ഖാർഗെ ആരോപിച്ചു.ഇത് സംബന്ധിച്ച കത്ത് ഖാർഗെ, പ്രധാനമന്ത്രിയ്ക്ക് അയച്ചു.
കേന്ദ്രസർക്കാരിന്റെ പുതിയപദ്ധതികളടക്കം ജനങ്ങളെ പരിചയപ്പെടുത്തുന്നതിനും മറ്റുമായി വിവിധ ജില്ലകളിൽ സൈനികരെയും മുതിർന്ന സർക്കാർ ജീവനക്കാരെയും രാത് പ്രഭാരികളായി ഉപയോഗിക്കാനാൻ കേന്ദ്രസർക്കാർ ആലോചന നടത്തിയിരുന്നുയ ഇതിന് പിന്നാലെയാണ് ഖാർഗെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. സർക്കാർ പദ്ധതികൾക്ക് പ്രമോഷൻ നൽകാൻ സൈനികർക്ക് അവധി നൽകിയിരിക്കുകയാണെന്ന ഗുരുതര ആരോപണവും ഖാർഗെ ഉന്നയിച്ചിട്ടുണ്ട്.
അതേസമയം ഖാർഗെയ്ക്കതിരെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ രംഗത്തെത്തി. സർക്കാർ ജീവനക്കാർ പദ്ധതികളുടെ പൂർത്തീകരണത്തിനായി അടിത്തട്ടിലേക്ക് ഇറങ്ങുമ്പോൾ അതിലും കോൺഗ്രസിന് പ്രശ്നം വന്നിരിക്കുകയാണ്. ഇത് എന്നെ അമ്പരപ്പിക്കുന്നു. യഥാർഥത്തിൽ ഇതല്ലേ ഭരണത്തിന്റെ അടിസ്ഥാനം. കോൺഗ്രസിന് എപ്പോഴും ദരിദ്രരെ ദാരിദ്ര്യത്തിൽ തന്നെ കാണുന്നതാണ് ഇഷ്ടം. അതിലൂടെ പ്രതിപക്ഷത്തിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ സാധിക്കൂ എന്നും നദ്ദ പരിഹസിച്ചു.
Discussion about this post