ചണ്ഡീഗഡ് : ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാനയിലെ പാനിപട്ടിലാണ് സംഭവം. പാനിപ്പട്ട് ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് ആയ ജോഗിന്ദർ ദെസ്വാൾ ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ജോഗിന്ദർ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് പതിവ് പോലെ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് ജോഗിന്ദർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതമാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം ചെയ്തതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.
Discussion about this post