ഇന്ന് യുവ തലമുറ അനുഭവിക്കുന്ന പ്രധാന സൗന്ദര്യ പ്രശ്‌നങ്ങളിൽ ഒന്നാണ് അകാല നര. പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സഹിക്കാം എന്നാൽ യൗവനംതിളച്ചു നിൽക്കുന്ന സമയത്തെ നര ഇത്തരി പാടാണെന്ന് യുവതലമുറ സാക്ഷ്യപ്പെടുത്തുന്നു. സാൾട്ട് ആൻഡ് പെപ്പർ ട്രെൻഡ് എന്നൊക്കെ പറഞ്ഞ് നരയെ അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും അഴകാർന്ന മുടി പലരുടെയും ആഗ്രഹമാണ്. ബ്യൂട്ടിപാർലറുകളിലും ക്ലിനിക്കുകളിലും മണിക്കൂറുകൾ ചിലവഴിച്ച് പോക്കറ്റ് കാലിയാക്കാൻ ഒരുങ്ങും മുൻപേ നമുക്ക് പ്രകൃതിദത്തമായ ഒരു വഴി പരീക്ഷിച്ചാലോ? കെമിക്കൽ ഡൈ ഉപയോഗിച്ചുള്ള മുടി കൊഴിച്ചിൽ യശേഷം ഇല്ല എന്നത് തന്നെയാണ് ഇതിന്റെ പ്ലസ് പോയിന്റ്.ഇതിന് രണ്ടേ രണ്ട് ചേരുവകളാണ് ആവശ്യമായി വരുന്നത്.
ആദ്യം തന്നെ കുറച്ച് ചിരട്ട എടുക്കുക. ചിരട്ടയുടെ മുകളിൽ നിന്നും നാരുകൾ നീക്കം ചെയ്ത് എടുക്കണം. ഇത് തീയിൽ കാണിച്ച് കരിച്ച് എടുക്കാവുന്നതാണ്. തീയിട്ട് കത്തിക്കുമ്പോൾ മണ്ണെണ്ണ ഉപയോഗിക്കരുത്. പകരം കർപ്പൂരം ഉപയോഗിക്കാം. നല്ലപോലെ കരിക്കണം. ഇല്ലെങ്കിൽ മിക്‌സിയിൽ പൊടിച്ചെടുക്കാൻ പ്രയാസമായിരിക്കും.
അല്ലെങ്കിൽ, ഒരു പാനിൽ നിങ്ങൾ ക്ലീൻ ചെയ്ത ചിരട്ട ഇട്ട് മീഡിയം തീയിൽ വെക്കണം.കുറച്ച് സമയം കഴിയുമ്പോൾ ചിരട്ടയുടെ നിറം കറുപ്പ് ആകാൻ തുടങ്ങും. ഇത് നന്നായി കറുത്ത് വരുമ്പോൾ പുറത്തേക്ക് എടുത്ത് മിക്‌സിയിൽ ചെറു കഷ്ണങ്ങളാക്കി ഇട്ട് നന്നായി പൊടിച്ച് എടുത്ത് സൂക്ഷിച്ച് വെക്കണം. ഇത് നല്ല ചില്ലുകുപ്പിയിൽ അരിച്ച് സൂക്ഷിച്ച് വെക്കാവുന്നതാണ്.
ശേഷം കറ്റാർ വാഴ തൊലികളഞ്ഞ് മഞ്ഞ കറ ഒഴിവാക്കി അതിന്റെ ജെൽ എടുക്കുക. ഇതും ചിരട്ടകരിയും മിക്‌സ് ചെയ്ത് കുഴമ്പു രൂപത്തിലാക്കി നരയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാപൂ ഉപയോഗിച്ചോ വെറും വെള്ളം ഉപയോഗിച്ചോ കഴുകി കളയുക.
അല്ലെങ്കിൽ ചിരട്ട കരിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് കുഴമ്പ് പരുവത്തിലാക്കി തലയിൽ പുരട്ടുന്നതിന് മുൻപ് ഈ പേയ്സ്റ്റ് ഒരു ഇരുമ്പ് ചട്ടിയിൽ ഇട്ട് ചൂടാക്കണം. ഇതിന്റെ കൂടെ കുറച്ച് നെല്ലിക്ക പൊടി ചേർക്കണം. ഇവ രണ്ടും നന്നായി ചൂടാക്കി അവസാനം നല്ല കറുപ്പ് നിറത്തിൽ ഈ കൂട്ട് നിങ്ങൾക്ക് ലഭിക്കും. ഇത്തരത്തിൽ കറുപ്പാകുമ്പോൾ തീ അണച്ച് ചൂടാറാൻ എടുത്ത് വെക്കണം. അവസാനം വെളിച്ചെണ്ണ, അല്ലെങ്കിൽ കടുകെണ്ണ ചേർത്ത് മിക്സ് ആ ഇരുമ്പു ചട്ടിയിൽ തന്നെ ഒരു രാത്രി മൊത്തം വെക്കണം. പിറ്റേ ദിവസം എടുത്ത് നിങ്ങൾക്ക് ഇത് മുടിയിൽ പുരട്ടാവുന്നതാണ്. മുടിയിൽ പുരട്ടി ഒന്ന്, ഒന്നര മണിക്കൂർ വെക്കാൻ മറക്കരുത്. അതിനുശേഷം മുടി കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്.15 ദിവസം നിങ്ങൾ അടുപ്പിച്ച് ചെയ്താൽ നിങ്ങളുടെ മുടിയ്ക്ക് നല്ല സ്വാഭാവിക കറുപ്പ് നിറം ലഭിക്കുന്നതാണ്.
Discussion about this post