മലപ്പുറം: നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി മലപ്പുറം തിരുനാവായ കൊടക്കൽ സ്വദേശി പറമ്പിൽ സാജിത്ത് എന്ന താജൂദ്ദീൻ പിടിയിലായി. മേപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തിൽ മോഷണം നടത്തിയ ശേഷം കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
കഴിഞ്ഞ ജൂലൈ 26ന് മേപ്പാടി സിറ്റി കമ്മ്യൂണിക്കേഷൻ സെന്റർ കുത്തിത്തുറന്ന് പണവും കമ്പ്യൂട്ടർ സാമഗ്രികളും കവർന്ന കേസിലാണ് താജുദ്ദീൻ പിടിയിലായിരിക്കുന്നത്. മോഷണം നടത്തിയ ശേഷം ഇയാൾ കഴിഞ്ഞ മൂന്ന് മാസമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.
തജുദ്ദീനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും റെയില്‍വേ പോലീസിലുമായി മോഷണം, കഞ്ചാവ് വില്‍പ്പന തുടങ്ങിയ വിവിധ കേസുകള്‍ നിലവിലുണ്ട്. പട്ടാമ്പിയില്‍ നിന്നാണ് മേപ്പാടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post