ടെൽ അവീവ്: ഇസ്രായേലിന് നേരെ ങമാസ് നടത്തിയ മിസൈൽ ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപ്, നൂറുകണക്കിന് ഭീകരർക്ക് ഇറാനിൽ പ്രത്യേക യുദ്ധ പരിശീലനം നൽകിയതായി ആരോപണം. വാൾസ്ട്രീറ്റ് ജേർണൽ ലേഖനത്തിലാണ് ഗുരുതര ആരോപണം.
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ 1,400 ഇസ്രായേലികളെ കൊന്നൊടുക്കിയ ഹമാസ് കൂട്ടക്കൊലയെ ചുറ്റിപ്പറ്റിയുള്ള രഹസ്യാന്വേഷണ അന്വേഷണവുമായി ബന്ധപ്പെട്ട വ്യക്തികളെ ഉദ്ധരിച്ചാണ് ലേഖനം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) നേതൃത്വത്തിൽ ഹമാസിൽ നിന്നും പലസ്തീൻ ഇസ്ലാമിക് ജിഹാദിൽ നിന്നുമുള്ള 500 ഭീകരർ കഴിഞ്ഞ മാസം പരിശീലനത്തിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.
ആക്രമണത്തിന് പിന്നിലെ പ്രധാന ശക്തിയായി ഇറാൻ പ്രവർത്തിക്കുന്നുവെന്ന് നേരത്തെയും ഇസ്രായേൽ ആരോപിച്ചിരുന്നു. ഹമാസ് ആക്രമണത്തെ ഇറാൻ അഭിനന്ദിച്ചെങ്കിലും ആസൂത്രണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
‘യുദ്ധത്തിന് മുമ്പ് ഇറാൻ നേരിട്ട് ഹമാസിനെ സഹായിച്ചിരുന്നു, പരിശീലനം, ആയുധങ്ങൾ, പണം, സാങ്കേതിക അറിവ് എന്നിവ നൽകി. ഇപ്പോഴും, ഹമാസിനുള്ള ഇറാനിയൻ സഹായം രഹസ്യാന്വേഷണ രൂപത്തിലും ഇസ്രായേൽ രാഷ്ട്രത്തിനെതിരായ ഓൺലൈൻ പ്രചാരണങ്ങളുടെ രൂപത്തിലും നടന്നുകൊണ്ടിരിക്കുന്നുവെന്ന് ഐഡിഎഫ് വക്താവ് കുറ്റപ്പെടുത്തി.
Discussion about this post