രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. ആ കൂട്ടത്തിൽ ഒന്നാണ് നേന്ത്രപ്പഴം എന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. പൊട്ടാസ്വം മഗ്നീഷ്യം എല്ലാം ധാരാളം അടങ്ങിയിട്ടുള്ള നേന്ത്രപ്പഴം പക്ഷേ വെറും വയറ്റിൽ കഴിക്കുന്നത് ചില വിപരീത ഫലങ്ങളാണ് ഉണ്ടാക്കുക എന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് വെറും വയറ്റിൽ നേന്ത്രപ്പഴം കഴിക്കരുത് എന്ന് പറയാനുള്ള കാരണമെന്ന് നോക്കാം.
പോഷക ഗുണങ്ങളോടൊപ്പം തന്നെ അമ്ലഗുണവും അടങ്ങിയിട്ടുള്ള പഴമാണ് നേന്ത്രപ്പഴം. ഈ അമ്ലഗുണങ്ങൾ കാരണം വെറും വയറ്റിൽ നേന്ത്രപ്പഴം കഴിക്കുന്നത് കുടലിലും ദഹന വ്യവസ്ഥയിലും പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാകും. കൂടാതെ നേന്ത്രപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ വെറും വയറ്റിൽ ശരീരത്തിൽ എത്തുമ്പോൾ രക്തത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. എന്നാൽ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ചതിനുശേഷം ആണ് നേന്ത്രപ്പഴം കഴിക്കുന്നതെങ്കിൽ ഈ മഗ്നീഷ്യവും പൊട്ടാസ്യവും എല്ലാം നല്ല രീതിയിൽ ശരീരത്തിന് ഗുണകരമാകുന്നതാണ്.
നേന്ത്രപ്പഴത്തിൽ ധാരാളം സ്വാഭാവിക ഷുഗറും അടങ്ങിയിട്ടുണ്ട്. മറ്റു ഭക്ഷണം കഴിച്ചതിനുശേഷം ആണ് നേന്ത്രപ്പഴം കഴിക്കുന്നതെങ്കിൽ ഇത് തുലനം ചെയ്ത് പോകുന്നതാണ്. എന്നാൽ വെറും വയറ്റിൽ ആണ് ഇത്രയും സ്വാഭാവിക ഷുഗർ ഉള്ള നേന്ത്രപ്പഴം കഴിക്കുന്നതെങ്കിൽ പെട്ടെന്ന് ഊർജ്ജം ലഭിക്കുന്നതായി ശരീരത്തിന് തോന്നുകയും എന്നാൽ അല്പസമയത്തിനുശേഷം ശരീരം ഊർജ്ജം ഇല്ലാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നതാണ്.
എന്നാൽ വെറും വയറ്റിൽ അല്ലാതെ എന്തെങ്കിലും ഭക്ഷണം കഴിഞ്ഞ ശേഷം നേന്ത്രപ്പഴം കഴിക്കുന്നത് ഏറെ ഗുണകരമാണ്. പോഷക ഗുണങ്ങളോടൊപ്പം തന്നെ നേന്ത്രപ്പഴത്തിൽ അടങ്ങിയിട്ടുള്ള പെക്റ്റിന്‍ എന്ന ഫൈബർ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎൽ കുറയ്ക്കുന്നതാണ്. ഇതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും നേന്ത്രപ്പഴം സഹായിക്കും.
Discussion about this post